എ കെ ത്രിപാഠി കൊവിഡ് ബാധിച്ച് മരിച്ചു, ലോക്പാൽ ജുഡീഷ്യൽ അംഗമായിരുന്നു

0
236

മുൻ ഛത്തീസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന എ കെ ത്രിപാഠി(62) കൊവിഡ് ബാധിച്ച് മരിച്ചു ഇദ്ദേഹം ലോക്പാൽ ജുഡീഷ്യൽ അംഗവുമായിരുന്നു  . കുറച്ചു ദിവസങ്ങളായി കൊവിഡ് ബാധിച്ച് എയിംസിൽ ചികിത്സയിലായിരുന്നു.

ത്രിപാഠി മരിച്ചുവെന്ന വിവരം അൽപസമയം മുൻപാണ് എയിംസ് പുറത്തുവിട്ടത്. ഏപ്രിൽ അഞ്ചിനാണ് ത്രിപാഠിയെ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് എയിംസിലെ ഇന്റൻസീവ് കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ എയിംസിലെ തന്നെ ട്രോമ കെയറിലേക്ക് മാറ്റി. കൊവിഡ് ചികിത്സയ്ക്കായി എയിംസിൽ സജ്ജീകരിച്ച പ്രത്യേക ട്രോമ കെയറിൽ ത്രിപാഠിയെ ആയിരുന്നു ആദ്യം പ്രവേശിപ്പിച്ചതും .

എന്നാൽ വീണ്ടും നില വഷളായതോടെ ഇദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി. ജീവൻ നിലനിർത്തിയത് വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു . വൈകീട്ടോടെ ഹൃദയസ്തംഭനം സംഭവിച്ചതാണ് മരണത്തിലേക്ക് നയിച്ചത്. ത്രിപാഠിയുടെ കുടുംബത്തിൽ ഇദ്ദേഹത്തിന്റെ മകൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Share With Friends

LEAVE A REPLY

Please enter your comment!
Please enter your name here