തമിഴ്‌നാട്ടിൽ ഒരു മരണം; 231 പേർക്ക് കൂടി കൊവിഡ്

0
208

ആദ്യമായാണ് തമിഴ്‌നാട്ടിൽ ഒറ്റ ദിവസം ഇത്ര അധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്. 231 പേർക്കാണ് ഇന്ന് മാത്രം കൊവിഡ് സ്ഥിരീകരിച്ചത്. കൂടാതെ ഇന്ന് ചെന്നൈ സ്വദേശിയായ 76 കാരി കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ഇന്ന് 174 പേർക്ക് ചെന്നൈയിൽ മാത്രം രോഗബാധയുണ്ടായി.

തമിഴ്‌നാട്ടിൽ ഇതുവരെ 29 പേർക്കാണ് കൊവിഡ് ബാധിച്ച് ജീവൻ നഷ്ടമായത്. 2757 പേർക്ക് രോഗം സ്ഥിരീകരിച്ചു.  ചെന്നൈയിലാണ് ഏറ്റവും കൂടുതൽ രോഗ ബാധിതർ ഉള്ളത് . ചെന്നൈയിലെ കോയമ്പേട് മാർക്കറ്റിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 100 കടന്നതോടെ തമിഴ്‌നാട്ടിലെ 7 ജില്ലകളിൽ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.

അരിയാളൂർ ജില്ലയിൽ 19 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു ഇവർ കോയമ്പേട് മാർക്കറ്റിൽ വന്ന് തിരിച്ചുപോയവരാണ്. കാഞ്ചിപുരത്തുള്ള  ഏഴ് പേർക്കും രോഗം ഇവിടെ നിന്നാണ് പകർന്നത് എന്നും കണ്ടെത്തി. 600 പേരോളം കഴിഞ്ഞ ദിവസങ്ങളിൽ മാർക്കറ്റിൽ വന്നുപോയിരുന്നു ഇവരെ ഇനിയും കണ്ടെത്താനുണ്ട്. 10000 ത്തിലേറെ പേരാണ് കോയമ്പേട് മാർക്കറ്റിൽ ജോലി ചെയ്യുന്നത്.

Share With Friends

LEAVE A REPLY

Please enter your comment!
Please enter your name here