സമൂഹ അടക്കളയിൽ തുപ്പി; ​ഗുജറാത്തിൽ ബി.ജെ.പി എം.എൽ.എയ്ക്കെതിരെ പിഴ ചുമത്തി

0
294

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യം ലോക്ക്ഡൗണിൽ തുടരവെ പാവപ്പെട്ടവർക്ക് ഭക്ഷണം നൽക്കുന്ന സാമൂഹ്യ അടുക്കളയിൽ തുപ്പിയ ബി.ജെ.പി എം.എൽ.എയ്ക്കെതിരെ ജില്ലാ ഭരണകൂടം പിഴ ചുമത്തി. രാജ് കോട്ട് ബിജെപി എംഎൽഎ അരവിന്ദ് റയ്യാനിയാണ് അടുക്കളയിൽ തുപ്പിയത്.

ഗുജറാത്തിലെ രാജ്‌കോട്ടില്‍ നടക്കുന്ന സാമൂഹ്യ അടുയ്ക്കളക്കുള്ളില്‍ തുപ്പി ബി.ജെ.പി എം.എല്‍.എ. അടുക്കള കാണാനെത്തിയ എം.എല്‍.എ അടുക്കളക്കുള്ളില്‍ തുപ്പുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിച്ചു.

നടപടി വിവാദമായതോടെ എം.എല്‍.എയില്‍ നിന്നും 500 രൂപ പിഴ ഈടാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

Share With Friends

LEAVE A REPLY

Please enter your comment!
Please enter your name here