നാളെ മുതൽ കേരളത്തിൽ ബാങ്കുകളുടെ പ്രവർത്തി സമയം സാധാരണ നിലയിലേക്ക്

0
349

സംസ്ഥാനത്തെ ബാങ്കുകൾ നാളെ മുതൽ സാധാരണ നിലയിൽ പ്രവർത്തിക്കും. വായ്പയെടുക്കാനും സൗകര്യം ഉണ്ടാകും.എല്ലാ ജില്ലകളിലും ബാങ്കുകൾക്ക് രാവിലെ പത്തുമുതൽ നാലു മണി വരെ ബിസിനസ് സമയവും അഞ്ചു മണി വരെ പ്രവൃത്തി സമയവുമായിരിക്കും. കണ്ടെയ്ൻമെന്റ് ഏരിയയിൽ അന്തിമ തീരുമാനം ജില്ലാ കലക്ടറുടേതായിരിക്കും. സംസ്ഥാന സർക്കാരും സംസ്ഥാനതല ബാങ്കേഴ്സ് സമിതിയും ചേർന്നാണ് തീരുമാനമെടുത്തിരിക്കുന്നത്.

ലോക്ക് ഡൗണിനെ  തുടർന്ന് ഒന്നര മാസത്തിന് ശേഷമാണ് കേരളത്തിലെ ബാങ്കുകളുടെ പ്രവർത്തനം സാധാരണ നിലയിലാകുന്നത്. റെഡ്‌സോൺ ഒഴികെയുള്ള ജില്ലകളിൽ മാത്രമാണ് ഇതുവരെ ബാങ്കുകൾക്ക് വൈകീട്ടുവരെ പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നത്. എന്നിരുന്നാലും കോവിഡ് നിയന്ത്രിത മേഖലകളിൽ ജില്ലാ ഭരണകൂടത്തിൻ്റെ പ്രത്യേക നിർദ്ദേശങ്ങളനുസരിച്ചായിരിക്കും ബാങ്കുകൾ തുറക്കുകയും പ്രവൃത്തിക്കുകയും ചെയ്യുക. നേരത്തെ റെഡ്‌സോണിൽ പത്തുമുതൽ രണ്ടുമണി വരെയായിരുന്നു പ്രവർത്തിക്കുവാൻ അനുമതി. ലോക്ക് ഡൗണിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇളവ് പ്രഖ്യാപിച്ചതോടെയാണ് എല്ലാ ജില്ലയിലും ബാങ്കുകൾ വൈകീട്ടുവരെ പ്രവർത്തിക്കാമെന്ന തീരുമാനമെടുത്തത്.

Share With Friends

LEAVE A REPLY

Please enter your comment!
Please enter your name here