ഇടുക്കിയിലെ ഹോട്ട് സ്‌പോട്ടിലേക്ക് തമിഴ്‌നാട്ടിൽ നിന്നുവന്ന ലോറി നാട്ടുകാർ തടഞ്ഞു; പോലീസുമായി സംഘർഷം

0
204

(പ്രതീകാത്മക ചിത്രം )
ഇടുക്കിയിൽ ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ച സ്ഥലമാണ് കരുണാപുരം പഞ്ചായത്ത് ഇവിടേക്ക് തമിഴ്‌നാട്ടിൽ നിന്നും വന്ന ലോറി നാട്ടുകാർ തടഞ്ഞു. നാട്ടുകാർ തടഞ്ഞത് കുമ്മായവുമായി വന്ന ലോറിയാണ് . ഇത് പിന്നീട് സംഘർഷത്തിനിടയാക്കി

അനധികൃതമായാണ് പോലീസ് ലോറി കടത്തിവിട്ടതെന്ന് ആരോപിച്ച് പഞ്ചായത്തംഗം അടക്കം പോലീസ് ജീപ്പിന് മുന്നിൽ കിടന്ന് പ്രതിഷേധിക്കുകയായിരുന്നു. പ്രസ്തുത ലോറിക്ക് കലക്ടറുടെ പാസുണ്ടെന്ന് പോലീസ് പറയുന്നു.സംഭവത്തിൽ പ്രതിഷേധിച്ച നാല് പേർക്കെതിരെ പോലീസ് കേസെടുത്തു.

കമ്പം മേട്ട് ചെക്ക് പോസ്റ്റില്‍ നിന്ന് ലോറി കടത്തിവിട്ടത് കലക്ടരുടെ പാസ് ഉള്ളതിനാലാണ് എന്നായിരുന്നു പോലീസ് അറിയിച്ചത്. എന്നാല്‍ നാട്ടുകാരും പോലീസും തമ്മില്‍ പോലീസ് ഒത്തുകളിച്ചെന്ന് ആരോപിച് ഉന്തും തള്ളുമായി.

പഞ്ചായത്തംഗവും സിപിഎം ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കൂട്ടംകൂടിയതിന് പോലീസ് കേസെടുത്തു. കൊവിഡ് സ്ഥിരീകരിച്ച പതിനാലുകാരിയുടെ വീട് പ്രതിഷേധം നടന്ന സ്ഥലത്തിന് തൊട്ടടുത്താണ്. ബിജെപി പ്രാദേശിക നേതാവിന്റെ തോട്ടത്തിലേക്ക് വന്നലോറിയാണ് സംഭവികാസങ്ങൾക്ക് കാരണമായത്

Share With Friends

LEAVE A REPLY

Please enter your comment!
Please enter your name here