നാട്ടിലേക്ക് മടങ്ങിയെത്താനായി നോർക്കയിൽ ഏറ്റവും കൂടുതൽ പേർ രജിസ്റ്റർ ചെയ്തത് യുഎഇയിൽ നിന്ന്

0
224

ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നുമായി കേരളത്തിലേക്ക് മടങ്ങി വരുവാനായി ഇതുവരെ 5.34 ലക്ഷം പ്രവാസികൾ ഉൾപ്പടെ നോർക്കയിൽ രജിസ്റ്റർ ചെയ്തു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും എംബസികൾക്കും രജിസ്റ്റർ ചെയ്തവരുടെ വിശദാംശങ്ങൾ അയച്ചുകൊടുക്കും. നേരത്തേ പ്രഖ്യാപിച്ച വിഭാഗങ്ങൾക്ക് മുൻഗണന നൽകാൻ അഭ്യർത്ഥിക്കുമെന്നും നോർക്ക അറിയിച്ചു.

കേരളത്തിലേക്ക് മടങ്ങിവരുന്നതിന് ഇതര സംസ്ഥാനങ്ങളിൽ നിന്ന് 1.36 ലക്ഷം പേരും വിദേശ രാജ്യങ്ങളിൽ നിന്ന് 3.98 ലക്ഷം പേരും നോർക്കയിൽ രജിസ്റ്റർ ചെയ്തു. വിദേശ പ്രവാസികൾ ഏറ്റവും കൂടുതൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് യുഎഇയിൽ നിന്നാണ്. ഇവിടെനിന്ന് 1,75,423 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബ്രിട്ടനിൽ നിന്ന് 2437 പേരും സൗദി അറേബ്യയിൽ നിന്ന് 54305 പേരും  അമേരിക്കയിൽ നിന്ന് 2255 പേരും മടങ്ങി വരുന്നതിനായി രജിസ്റ്റർ ചെയ്തു.

കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും അതത് രാജ്യത്തെ എംബസികൾക്കും രജിസ്റ്റർ ചെയ്തവരുടെ വിശദാംശങ്ങൾ അയച്ചുകൊടുത്ത് നേരത്തേ പ്രഖ്യാപിച്ചിരുന്ന വിഭാഗങ്ങൾക്ക് മുൻഗണന നൽകാൻ അഭ്യർത്ഥിക്കുമെന്നും നോർക്ക അറിയിച്ചു. കർണാടകയിൽ നിന്നാണ് ഇതര സംസ്ഥാന പ്രവാസികളുടെ രജിസ്ട്രേഷനിൽ കൂടുതൽ പേരും രജിസ്റ്റർ ചെയ്തിട്ടുള്ളത്. 44, 871 പേരാണ് ഇവിടെനിന്ന് മടങ്ങിവരാനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Share With Friends