അതിഥി തൊഴിലാളികൾ ഇവിടെ നിന്ന് പോകേണ്ടവരാണെന്ന സമീപനം നമുക്കില്ലെന്ന് മുഖ്യമന്ത്രി

0
538

അതിഥി തൊഴിലാളികളെ എല്ലാവരെയും തിരിച്ചയക്കുകയെന്നത് സർക്കാരിന്റെ നയമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാട്ടിലേക്ക് പോകാൻ താത്പര്യം പ്രകടിപ്പിക്കുന്നവരുണ്ട്. അത്തരത്തിലുള്ളവർക്ക് മാത്രമാണ് യാത്രസൗകര്യം ഒരുക്കുന്നത്. ഇവരെല്ലാം ഇവിടെ നിന്ന് പോകേണ്ടവരാണെന്ന സമീപനം നമുക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

വലിയ പ്രതിസന്ധിയാണ് നമ്മൾ നേരിടുന്നത്. നേരത്തെയും കടുത്ത പ്രതിസന്ധി നേരിട്ടതാണ്. എല്ലാ പ്രതിസന്ധിയിലും പുതിയ അവസരങ്ങൾ വരും. അവ പ്രയോജനപ്പെടുത്തണം. എന്നാലേ മുന്നേറാനാകൂ. കേരള ജനത കൈവരിച്ച അസാധാരണമായ നേട്ടം സംസ്ഥാനത്തെ ലോകത്തെ തന്നെ ഏറ്റവും പ്രിയപ്പെട്ടതും സുരക്ഷിതവുമായ സ്ഥലമാക്കി മാറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് ആർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. തുടർച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് ആർക്കും രോഗബാധ റിപ്പോർട്ട് ചെയ്യാത്തത്. മെയ് 1നും സംസ്ഥാനത്ത് ആർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നില്ല. ഇന്ന് 61 പേർ രോഗമുക്തി നേടി ആശുപത്രി വിടുകയും ചെയ്തു. നിലവിൽ 34 പേർ മാത്രമാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്.

Share With Friends

LEAVE A REPLY

Please enter your comment!
Please enter your name here