ലോക്ക് ഡൗൺ മാർഗനിർദേശങ്ങൾ പുതുക്കി; സംസ്ഥാനത്ത് ഇളവുകൾ ഗ്രീൻ സോണിൽ മാത്രം

0
359

സംസ്ഥാനത്ത് ലോക്ക് ഡൗൺ മാർഗനിർദേശങ്ങൾ പുതുക്കി. സംസ്ഥാനത്തിന്റെ സവിശേഷതകൾ അനുസരിച്ചാണ് പുതിയ മാർഗനിർദേശങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. ഇളവുകൽ ഗ്രീൻ സോണുകളിൽ മാത്രമേയുണ്ടാകൂ.

ഗ്രീൻ സോണുകളിലും പൊതുഗതാഗതം അനുവദിക്കില്ല. അതേസമയം സ്വകാര്യവാഹനങ്ങളിൽ ഡ്രൈവർക്ക് പുറമെ രണ്ടിൽ കൂടാതെ ആളുകൾക്ക് സഞ്ചരിക്കാം. ടൂ സീറ്ററിൽ പിൻസീറ്റ് യാത്ര പരമാവധി ഒഴിവാക്കണം. അത്യാവശ്യ സർവീസുകൾക്ക് പോകുന്നവർക്ക് ഇളവ്. ആളുകൾ കൂടി ചേരുന്ന പരിപാടികൾക്ക് നിരോധനം. സിനിമാ, തീയറ്ററുകൾ ആരാധനാലയങ്ങൾ എന്നിവക്ക് നിയന്ത്രണം തുടരും. പാർക്കുകൾ, മദ്യശാലകൾ തുടങ്ങിയവ നിബന്ധനകൾ പാലിച്ച് തുറക്കാം.

മാളുകൾ ബാർബർ ഷോപ്പുകൾ തുറക്കരുത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കരുത്. പരീക്ഷാ നടത്തിപ്പിനായി നിബന്ധനകൾക്ക് വിധേയമായി തുറക്കാം. ഗ്രീൻ സോണുകളിൽ കടകളുടെ പ്രവർത്തന സമയം രാവിലെ 7 മുതൽ വൈകിട്ട് ഏഴ് വരെയായിരിക്കും

ഗ്രീൻ സോണുകളിലെ സേവന മേഖലയിലെ സ്ഥാപനങ്ങൾ ആഴ്ചയിയൽ മൂന്ന് ദിവസം പ്രവർത്തിക്കാം. പരമാവധി 50 ശതമാനം ജീവനക്കാർ. ഓറഞ്ച് സോണിൽ നിലവിലെ സ്ഥിതി തുടരണം. ഹോട്ട് സ്‌പോട്ടുകൾ ഒഴികെയുള്ള സ്ഥലങ്ങളിൽ ഹോട്ടൽ, റസ്‌റ്റോറന്റുകൾ എന്നിവക്ക് പാഴസൽ സർവീസ് നടത്താം.

ഒന്നിലധികം നിലകളില്ലാത്ത ചെറുകിട ടെക്‌സ്റ്റൈൽസ് സ്ഥാപനങ്ങൾക്ക് പരമാവധി അഞ്ച് ജീവനക്കാരുടെ സഹായത്തോടെ പ്രവർത്തിക്കാം. ഓറഞ്ച് ഗ്രീൻ സോണുകൾക്കാണ് ഇളവ്.