നഗ്‌നരായി പ്രതിഷേധിച്ച് ജർമ്മനിയിലെ ഒരു സംഘം ഡോക്ടർമാർ കാരണം കേട്ടാൽ നമ്മൾ ഞെട്ടും.

0
469

ലോകത്താകമാനം പടരുന്ന കൊവിഡ് 19 പശ്ചാത്തലത്തിൽ പിപിഇ കിറ്റ് അടക്കമുള്ള അവശ്യ സുരക്ഷാ ഉപകരണങ്ങൾ ജോലിചെയ്യാനായി പോലും ലഭിക്കാത്തതിൽ നഗ്‌നരായി പ്രതിഷേധിച്ച് ജർമ്മനിയിലെ ഒരു സംഘം ഡോക്ടർമാർ.

പ്രതിഷേധത്തിൽ പങ്കെടുത്ത റൂബൻ ബെർണാവു എന്ന ഡോക്ടർ പറഞ്ഞത് ‘നഗ്‌നത എന്നത് സംരക്ഷണമില്ലാതെ ഞങ്ങൾ എത്രത്തോളം ദുർബലരാണ് എന്നതിന്റെ പ്രതീകമാണ്’ എന്നാണ് .

ടോയ്‌ലറ്റ് റോളുകൾ, ഫയലുകൾ, മെഡിക്കൽ ഉപകരണങ്ങൾ, കുറിപ്പടി ബ്ലോക്കുകൾ എന്നിവയ്ക്ക് പിന്നിൽ കവർ എടുത്ത് ഡോക്ടർമാർ ഒരുപാട്‌ രോഗികളെ പരിശോധിക്കുന്ന ഫോട്ടോ ഇതിനോടകം തന്നെ സാമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു.

നിലവിലുള്ള സുരക്ഷാ ഉപകരണങ്ങളുടെ അപര്യാപ്തത പലതവണ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ആരും തന്നെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് ജർമ്മനിയിലെ ഒരുസംഘം ഡോക്ടർമാർ വിവസ്ത്രരായി രോഗികളെ പരിശോധിച്ചത്.