കൊറോണ മരണ നിരക്കുകള്‍ കുറയുന്നു

0
698

കൊറോണ മരണ നിരക്കുകള്‍ കുറയുന്നു.കൂടുതല്‍ രാജ്യങ്ങളിലേയ്ക്കു കൊറോണ പടരുന്നുണ്ടെങ്കിലും പ്രതിരോധ നടപടികള്‍ സ്വീകരിച്ച രാജ്യങ്ങളില്‍ മരണ നിരക്കു കുറഞ്ഞു തുടങ്ങി.124 രാജ്യങ്ങളെയാണ് ഇതുവരെ കൊറോണ പിടികൂടിയത്. ആകെ 126,380 പേരെ രോഗം ബാധിച്ചു. അതില്‍ 68,313 പേര്‍ രോഗമുക്തി നേടി.എന്നു വെച്ചാല്‍ മരുന്നു കണ്ടുപിടിച്ചിട്ടില്ലെങ്കിലും പ്രതിരോധ നടപടികള്‍ കൊണ്ടു ശക്തമായ ഫലം ഉണ്ടെന്നു സാരം.ഇതുവരെ മരിച്ചവരുടെ എണ്ണം 4,634 ആണെങ്കിലും ലോകത്ത് പുതിയ മരണങ്ങള്‍ 18 മാത്രമാണ്.ഇന്ത്യയില്‍ നിന്നും ഇതുവരെ കൊറോണ മരണം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. 62 പേരെ ബാധിച്ചിട്ടുണ്ട്. പാകിസ്ഥാനില്‍ 20 കേസുകൾ സ്ഥിതീകരിച്ചു.
ലോകത്ത് ഏറ്റവും കൂടുതല്‍ അന്യരാജ്യ പൗരന്മാരെ ഉള്‍കൊള്ളുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇതുവരെ ഒരു മരണവും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. ഈജിപ്തില്‍ ഒരാള്‍ മരിച്ചു.
80,796 പേരെ ബാധിച്ച ചൈനയില്‍ ഇപ്പോള്‍ പുതിയ കേസുകള്‍ 18 മാത്രമാണ്. 3,169 പേര്‍ മരിച്ചിടത്തു ഇപ്പോള്‍ മരണം 11 ഉം.ഏറ്റവുമധികം കൊറോണ ബാധിതര്‍ ചൈനയില്‍ ആണെങ്കിലും ജനസംഖ്യാനുപാതം വെച്ചു നോക്കിയാല്‍ ഈ വൈറസ് ഏറ്റവുമധികം പടര്‍ന്നത് ഇറ്റലിയില്‍ ആണ്. അവിടെ 827 മരണങ്ങള്‍ സംഭവിച്ചെങ്കിലും പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല.

ഇറാനില്‍ 354 പേര്‍ മരിച്ചു. പക്ഷേ പുതിയ മരണങ്ങള്‍ ഇല്ല.ചൈന കഴിഞ്ഞാല്‍ നിലവില്‍ പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നത് സൗത്ത് കൊറിയയിലും ജപ്പാനിലും മാത്രമാണ്.
കൊറിയയില്‍ 66 പേര്‍ മരിച്ചിരുന്നു. നിലവില്‍ അത് ആറായി ചുരുങ്ങി. ജപ്പാനില്‍ 16 പേര്‍ മരിച്ചു. പുതിയ മരണം 1 മാത്രമാണ്.ഫ്രാന്‍സ്(48 മരണം)ജര്‍മനി (3 മരണം) സ്പെയിന്‍ (55മരണം) അമേരിക്ക (38 മരണം) എന്നിവിടങ്ങളില്‍ നിന്നും പുതിയ മരണങ്ങളും പുതിയ കേസുകളും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല.നിലവില്‍ ലോകത്താകമാനം 53,436 പേര്‍ കൊറോണ നിരീക്ഷണത്തില്‍ ആണ്. അതില്‍ 5,707 പേരുടെ നിലയാണ് ഗുരുതരമായി തുടരുന്നത്.ഇതുവരെ മരിച്ചവരിൽ കൂടുതലും പുരുഷൻമാരും പ്രായക്കൂടുതൽ ഉള്ളവരുമാണ്.നിലവിലെ ജാഗ്രത തുടരുക… രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട്‌ ചെയ്യുക. ഈ മഹാമാരിയെ നാം തോല്‍പ്പിക്കുക തന്നെ ചെയ്യും.