മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന മലയാളികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല

0
887

ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് മടങ്ങി വരുന്ന മലയാളികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലെന്ന് സർക്കാർ. അന്തർ സംസ്ഥാന യാത്രകളുടെ ഏകോപന ചുമതലയുള്ള പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയാണ് ഇക്കാര്യം അറിയിച്ചത്.

ഇത്തരത്തിലുള്ള സർട്ടിഫിക്കറ്റ് വേണമെന്ന് കേരളം ഒരിടത്തും ആവശ്യപ്പെട്ടിട്ടില്ല. മറ്റ് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് എത്തുന്നവർക്കാണ് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം ഇന്ന് കേരളത്തിൽ നിന്ന് ബീഹാറിലേക്ക് പോകേണ്ടിയിരുന്ന നാല് തീവണ്ടികൾ റദ്ദാക്കി. തിരൂർ, കോഴിക്കോട്, ആലപ്പുഴ, കണ്ണൂർ റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് പുറപ്പെടാനിരുന്ന ട്രെയിനുകളാണ് റദ്ദാക്കിയത്. ബീഹാർ സർക്കാരിന്റെ അനുമതി ലഭിക്കാത്തതാണ് കാരണം

തയ്യാറെടുപ്പുകൾ പൂർത്തിയായിട്ടില്ലെന്ന് വ്യക്തമാക്കിയാണ് ബിഹാർ സർക്കാർ അനുമതി നൽകായിരുന്നത്. ഈ വണ്ടികൾ മൂന്ന് ദിവസത്തിനുള്ളിൽ വിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അതാത് ജില്ലാ ഭരണകൂടം അറിയിച്ചു. നാലിടങ്ങളിൽ നിന്നായി 4500 പേരാണ് ഇന്ന് പോകാനിരുന്നത്. എല്ലാ നടപടിക്രമങ്ങളും പൂർത്തിയായിരുന്നതാണ്.