അന്യ സംസ്ഥാനങ്ങളിൽ നിന്ന് മലയാളികളെ തിരികെയെത്തിക്കാൻ സ്‌പെഷ്യൽ ട്രെയിനുകൾ ഓടിക്കണമെന്ന് ചെന്നിത്തല

0
767

അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ തിരികെയെത്തിക്കുന്നതിനായി സ്‌പെഷ്യൽ ട്രെയിൻ ഓടിക്കാനുള്ള അനുമതി സംസ്ഥാനം കേന്ദ്രസർക്കാരിൽ നിന്ന് വാങ്ങണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുംബൈ, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലൊക്കെ സ്‌പെഷ്യൽ ട്രെയിൻ ഏർപ്പെടുത്തണം.

ചീഫ് സെക്രട്ടറി ഇറക്കിയ സർക്കുലർ അപ്രായോഗികമാണ്. സർക്കുലറിലെ നിബന്ധനകളെല്ലാം സാധാരണക്കാരെക്കൊണ്ട് നടക്കുന്ന കാര്യമല്ല. സർക്കാർ ഏകോപനത്തിൽ പാളിച്ച പറ്റി. അതിർത്തികളിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണ്. രാജസ്ഥാൻ പോലുള്ള സംസ്ഥാനങ്ങൾ വിദ്യാർഥികളെ കൊണ്ടുവരാൻ നൂറിലധികം ബസുകൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് അയക്കുകയാണ്

കെ എസ് ആർ ടി സി ബസുകൾ ബംഗളൂരുവിലേക്കും കോയമ്പത്തൂരിലേക്കും വിടണം. പ്രവാസികളെ മടക്കി കൊണ്ടുവരുന്നതിൽ കേന്ദ്രത്തിന്റെ നിർദേശം അംഗീകരിക്കാനാകില്ല. കുറച്ചുകൂടി ഉദാരമായി ഇടപെടണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു