മുംബൈയിൽ കൊവിഡ് രോഗിയെ ഐസിയുവിൽ വെച്ച് പീഡിപ്പിച്ചു; പ്രതിയായ ഡോക്ടർ ക്വാറന്റൈനിൽ

0
862

മുംബൈയിലെ വോക്ഹാർട്ട് ആശുപത്രിയിലെ ഐസിയുവിൽ കൊവിഡ് രോഗിയെ ഡോക്ടർ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. 34കാരനായ ഡോക്ടറാണ് 44കാരനെ ലൈംഗികമായി ഉപദ്രവിച്ചത്. രോഗബാധയുണ്ടായേക്കാമെന്ന ആശങ്കയിൽ പ്രതിയായ ഡോക്ടറെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇയാളെ താമസസ്ഥലത്ത് തന്നെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു

മേയ് ഒന്നിനാണ് സംഭവം. ഇതിന് തലേ ദിവസമാണ് ഡോക്ടർ ഈ ആശുപത്രിയിൽ ജോലിക്ക് ചേർന്നത്. പ്രതിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി ആശുപത്രി അധികൃതരും വ്യക്തമാക്കി.

ഏപ്രിൽ 30നാണ് പീഡിനത്തിന് ഇരയായ രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതേ ദിവസം തന്നെയാണ് എംഡി ബിരുദധാരിയായ ഡോക്ടറും ആശുപത്രിയിൽ ജോലിക്ക് പ്രവേശിച്ചത്. ഏപ്രിൽ 30ന് അദ്ദേഹത്തിന്റെ ആദ്യ ദിവസമായിരുന്നു. രണ്ടാം ദിവസമാണ് കുറ്റകൃത്യം നടത്തിയതെന്ന് പോലീസ് അറിയിച്ചു.