ബീഹാർ സർക്കാർ അനുമതി നൽകിയില്ല; കേരളത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന നാല് ട്രെയിനുകൾ റദ്ദാക്കി

0
817

സംസ്ഥാനത്ത് കുടുങ്ങിയ അതിഥി തൊഴിലാളികളുമായി ഇന്ന് ബീഹാറിലേക്ക് പുറപ്പെടാനിരുന്ന നാല് ട്രെയിനുകൾ റദ്ദാക്കി. ആലപ്പുഴ, തിരൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്ന് പുറപ്പെടേണ്ട ട്രെയിനുകളാണ് റദ്ദാക്കിയത്. ബീഹാർ സർക്കാരിന്റെ അനുമതി ലഭിക്കാത്തതിനാലാണ് ട്രെയിനുകൾ റദ്ദാക്കിയതെന്നാണ് റെയിൽവേ അറിയിച്ചത്.

ശനിയാഴ്ച തിരൂരിൽ നിന്നും ബീഹാറിലേക്ക് ട്രെയിൻ പുറപ്പെട്ടിരുന്നു. ധനാപൂരിലേക്കാണ് ട്രെയിൻ വന്നത്. ഇതിൽ 1200ഓളം തൊഴിലാളികളാണ് കേരളത്തിൽ നിന്നും യാത്ര തിരിച്ചത്.

കേരളത്തിൽ നിന്നും ഒഡീഷയിലേക്ക് യാത്ര തിരിച്ച ആദ്യ ട്രെയിൻ ഇന്നലെ രാവിലെയോടെ ഭുവനേശ്വറിലെത്തിയിരുന്നു. ആലുവയിൽ 1150 അതിഥി തൊഴിലാളികളുമായാണ് പ്രത്യേക ട്രെയിൻ പുറപ്പെട്ടത്.