എന്താണ് ഡീപ് വെബ് – ഡാർക്ക് വെബ് ( Deep Web -Dark Web )

0
1105

മുന്നറിയിപ്പ്

ഇതൊരു പഠന ആവശ്യത്തിനുള്ള പോസ്റ്റ് മാത്രമാണ്. ഇതിലൂടെയുള്ള മുഴുവൻ വിവരങ്ങളും ഇന്റർനെറ്റിലെ പല സോഴ്സിൽ നിന്നും ലഭിച്ചവയാണ്. എഡിറ്റർ, സൈറ്റ് അഡ്മിൻ തുടങ്ങി ആർക്കും തന്നെ ഈ പോസ്റ്റ് ഉപയോഗിച്ച് യൂസർ ചെയ്യുന്ന ആക്ടിവിറ്റികൾക്ക് യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല. അറിവിലേക്ക് മാത്രം എഴുതുന്ന ഈ പോസ്റ്റ് വായിച്ചു കഴിഞ്ഞു ആർകെങ്കിലും ഡീപ് ഡാർക്ക് വെബിൽ ഒക്കെ കയറാൻ തോന്നിയാൽ അവ ഉണ്ടാക്കാവുന്ന പ്രേശ്നങ്ങൾക്ക് ഡ്രോയിഡ് ടിപ്സ് (Droidtips.in) എന്ന ഈ സൈറ്റോ സൈറ്റ് അഡ്മിന്മാരോ, ആരും തന്നെ ഉത്തരവാദികൾ ആയിരിക്കില്ല.

ഇന്റർനെറ്റ് എന്നാല്‍ നമുക്ക് ഫെയ്സ്ബുക്ക്‌ ,ഗൂഗിള്‍, യൂട്യൂബ് മാത്രമാണ്. എന്നാല്‍ നമുക്ക് ചിന്തിക്കാന്‍ കഴിയുന്നതിന്‍റെ അപ്പുറമാണ് ഇന്റര്‍നെറ്റിന്റെ മായാലോകം. വേൾഡ് വൈഡ് വെബ്ബിന്റെ സെർച്ചബിൾ ആയ ചെറിയൊരു ഭാഗം മാത്രമാണ് നാം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സർഫസ് വെബ്‌. എന്നാല്‍ രഹസ്യസ്വഭാവമുള്ള സംഘടനകളും ക്രിമിനല്‍സും ഒക്കെ ഉപയോഗിക്കുന്ന ഡീപ് വെബ്‌ എന്ന യഥാര്‍ത്ഥ ഇന്റര്‍നെറ്റ് ലോകം വളരെ വിശാലമായ ഒന്നാണ്.

ഡീപ് വെബ് ഇന്‍റര്‍നെറ്റിന് വളരെ താഴെയാണ്. സാധാരണ സെര്‍ച് എന്‍ജിനുകള്‍ (ഗൂഗ്ള്‍, യാഹൂ, ബിങ്) ഉപയോഗിച്ചാണ് വിവരങ്ങള്‍ നാം തേടിപ്പിടിക്കുന്നത്. ഈ സെര്‍ച് എന്‍ജിന്‍ ഉപയോഗിച്ച് കണ്ടുപിടിക്കാന്‍ പറ്റാത്ത സൈറ്റുകളാണ് ഡീപ് വെബില്‍ ഉള്ളത്. ഡീപ് വെബിന്‍െറ വ്യാപ്തി
2014ലെ കണക്കനുസരിച്ച്, 7500 ടെറാബൈറ്റ്സ് ആണ്. സര്‍ഫസ് വെബ്‌ ല്‍ ആകട്ടെ വെറും 19 ടെറാബൈറ്റ്സ് വിവരങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഡീപ് വെബില്‍ 550 ബില്യന്‍ വെവ്വേറെ രേഖകള്‍ ശേഖരിച്ചപ്പോള്‍ ഇന്‍റര്‍നെറ്റില്‍ ഒരു ബില്യന്‍ അത്തരം രേഖകളേ ലഭ്യമായിരുന്നുള്ളൂ. ചുരുക്കത്തില്‍ ഇന്റര്‍നെറ്റ്‌ എന്ന മായാലോകത്തിന്റെ കേവലം പത്തു ശതമാനം മാത്രമേ നമ്മള്‍ ഉപയോഗിക്കുന്നുള്ളൂ എന്നര്‍ത്ഥം.

പക്ഷെ ഡീപ് വെബ്‌ ലേക്ക് പ്രവേശിക്കുന്നത് ടോര്‍,ഓര്‍ഫോക്സ്, ഫ്രീനെറ്റ് തുടങ്ങിയ ഒണിയന്‍ ബ്രൌസറുകളിലൂടെ മാതമേ സാധിക്കുകയുള്ളൂ. ഇത്തരം ബ്രൌസറുകളുടെ പ്രധാന പ്രത്യേകത ഡാറ്റ കൈമാറുന്ന ഐ പി അഡ്രസ് ട്രാക്ക് ചെയ്യാന്‍ പറ്റില്ല എന്നതാണ്. അനേകം സെര്‍വറുകളുടെ നിരവധി ലെയര്‍ ഉപയോഗിച്ച് പൊതിഞ്ഞിരിക്കുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത് . അതായത് ഡീപ് വെബില്‍ വിവരം തരുന്നവനെയും (Provider) ഉപയോഗിക്കുന്നവനെയും കണ്ടത്തൊന്‍ സാധിക്കില്ല. ഇതുതന്നെയാണിതിന്റെ  ഗുണവും ദോഷവും. ആള്‍ ആരെന്ന് അറിയപ്പെടാതെ വിവരകൈമാറ്റം സാധിക്കുമെന്നതിനാല്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍, സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതുന്നവര്‍, പ്രത്യേകിച്ചും ഏകാധിപത്യ ഭരണ രാജ്യങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍, സൈനിക ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ഏറെ പ്രിയപ്പെട്ട നെറ്റ്വര്‍ക്കാണ് ഡീപ് വെബ്. കൊടുക്കുന്നവനും വാങ്ങുന്നവനും തിരശ്ശീലക്കു പിന്നിലായതിനാല്‍ കുറ്റവാളികള്‍ക്കും ഇതൊരു പറുദീസ തന്നെയാണ്.

ഈ ഡീപ് വെബ്ബിനകത്തു ഒളിപ്പിച്ചു വച്ചിരിക്കുന്ന മറ്റൊരു ലോകം കൂടിയുണ്ട് – അതാണ്‌ ഡാർക്ക് വെബ്ബ് അഥവാ ഡാർക്ക്നെറ്റ്. സാധാരണ വെബ്‌ ബ്രൌസറുകൾ വഴി ഇത് കണ്ടെത്താനാവില്ല എങ്കിലും ഇത് സെർച്ചബിൾ ആണ് എന്നതാണ് സത്യം.

പുറമേ നിന്നു നോക്കുമ്പോൾ ഒരു സാധാരണ ഉള്ളി. പുറന്തൊലി ഊർത്തി നീക്കുമ്പോൾ വീണ്ടും ഒരു പാളി കൂടി ഊർത്തി നോക്കാൻ തോന്നും, അങ്ങനെ ഏറ്റവും അകത്തെ പാളിയിലെത്തുമ്പോൾ കാണാം ഒരു സമാന്തര ലോകം. ആലീസ് കണ്ട അത്ഭുതലോകം പോലെ ഒരു അന്തർലോകം. ഇന്റർനെറ്റിനുള്ളിൽ ഒളിപ്പിച്ചുവയ്ക്കപ്പെട്ട ഇരുണ്ട ഒരു ലോകം. സർഫെയ്സ് വെബ്ബിനെക്കാൾ 7000 മടങ്ങ്‌ വലിപ്പമുള്ള ഡീപ് വെബ്ബിനുള്ളിൽ ഒളിപ്പിച്ചു വച്ച ഈ ലോകത്തിന്റെ ഉള്ളറകളിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുക പുറം ലോകത്തു നിന്ന് ഒരിക്കലും ലഭിക്കാത്ത അറിവുകളാ യിരിക്കും. ഇവിടെ നിരത്തപ്പെട്ട അറിവുകൾക്കൊന്നിനും പക്ഷേ അറിയപ്പെട്ട ഉടമസ്ഥരില്ല, ആരെഴുതിയതെന്നോ സമാഹരിച്ചതെന്നൊ അജ്ഞാതം. ആരൊക്കെ ഈ വിവരങ്ങൾ ശേഖരിക്കുന്നു എന്നും ആർക്കും അറിയാൻ കഴിയില്ല. അതുകൊണ്ട് തന്നെ ഭരണകൂടത്തിന്റെ ചാരപ്രവർത്തനങ്ങൾ ഇവിടെ നടക്കില്ല. വിവരം കൊടുക്കുന്നവനും വിവരം ശേഖരിക്കുന്നവനും ഒരിക്കലും വെള്ളിവെളിച്ചത്തിലില്ല.

ഇന്റർനെറ്റിന് സെൻസർഷിപ് ഏർപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളിലും ഭരണകൂട ചാരപ്രവർത്തനങ്ങൾ പൌരസ്വാതന്ത്ര്യത്തിനു വിലങ്ങുതടിയായ രാജ്യങ്ങളിലെയും പൌരൻമാർക്ക് വലിയൊരു ആശ്രയമാണ് ഡാർക്ക്‌നെറ്റ്.ഇവിടത്തെ വിപണിയിൽ ഇല്ലാത്ത ചരക്കുകളില്ല. കാരണം ആളറിയാതെ വില്ക്കാം, ആരുമറിയാതെ വാങ്ങാം. ഷാർപ് ഷൂട്ടർമാരെ ഇവിടെ നിന്ന് ഹയർ ചെയ്യാം, മയക്കുമരുന്നുകൾ ഓർഡർ ചെയ്യാം. എന്തിന് മനുഷ്യമാംസം വരെ വിൽക്കുന്ന ഉള്ളി വിപണികൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്‌. ഇടപാടുകളെല്ലാം നടക്കുന്നത് ഡാർക്ക്‌ നെറ്റിന്റെ ഔദ്യോഗിക കറൻസി ആയ ബിറ്റ് കോയിനിൽ മാത്രം. ചൈല്‍ഡ് പോര്‍ണോഗ്രാഫി, ബോംബ്‌ ഉണ്ടാക്കാൻ ഉള്ള ട്രെയിനിംഗ് മാനുവലുകളും ഇവിടെ സുലഭമത്രെ. പല അനധികൃത ഹാക്കർമാരുടെയും പ്ളെയിൻ ടെക്സ്റ്റ്‌ വെബ്‌ സൈറ്റുകൾ ഇവിടെ കണ്ടുമുട്ടാം. അതുകൊണ്ട് പലരും ഈ ലോകത്തെ കാണുന്നത് ഒരു കറുത്ത ലോകമായാണ്. ഡാർക്ക്‌നെറ്റ് എന്ന പേരു വന്ന വഴിയതാണ്.

ഇനി ഡാർക്ക് വെബിന്റെ ഇരുണ്ട ചില രഹസ്യങ്ങളിലേക്ക് കടക്കാം.

സിൽക്ക് റോഡ്‌‬ 

ഫ്ലിപ്കാർട്ട് ആമസോണ്‍ പോലെ ഒരു ഓണ്‍ലൈൻ മാർക്കറ്റ് ആണ് സിൽക്ക് റോഡ് , എന്നാൽ സിൽക്ക് റോഡിൽ ഉള്ള പ്രത്യേകത എന്തെന്ന് വച്ചാൽ അവിടെ വില്പ്പനയ്ക്ക് വച്ചിരിക്കുന്നത് കഞ്ചാവും മരിജുവാനയും പെത്തടിനും എൽഎസ്ഡിയും പോലുള്ള മയക്കുമരുന്നുകളും മിലിട്ടറി ഗണ്‍ മേഷിനറികളും മറ്റുമാണ് എന്നതാണ്. ബിറ്റ് കോയിൻ സമ്പ്രദായമാണ് ഇവിടെ പെയ്മെന്റിനു ഉപയോഗിക്കുന്നത് .

ഹ്യൂമൻ ട്രാഫിക്കിംഗ്‬ 

കിഡ്നാപ്പിംഗ് , ഓർഗൻ ബ്ലാക്ക് മാർക്കറ്റ് , ചൈൽഡ് പോർണോഗ്രാഫി മുതലായവ ആണ് ഇത്തരം വെബ്സൈറ്റുകളുടെ സേവനം.

ഹിറ്റ്‌മാൻ കോണ്ട്രാക്റ്റ് 

വാടകകൊലയാളികളെ നല്കുന്ന വെബ്സൈറ്റുകൾ . . അതാണ്‌ ഹിറ്റ്‌മാൻ കോണ്‍ട്രാക്റ്റ് സൈറ്റുകൾ . ഇവയുടെ പ്രത്യേകത എന്തെന്നുവച്ചാൽ കൊലയാളിയും കോണ്ട്രാക്റ്റ് നൽകുന്ന ആളും തമ്മിൽ പരസ്പരം കാണുകയോ അറിയുകയോ ഇല്ലാ എന്നതാണ് . ചാറ്റ്റൂമിൽ വച്ച് ഡീൽ പറഞ്ഞുറപ്പിച്ച ശേഷം അഡ്വാൻസ് ബിറ്റ്കോയിൻ ആയി നൽകിയാൽ കൊലയാളി ദൌത്യം ഏറ്റെടുക്കും . ബാക്കി പണം ബിറ്റ്കൊയിനായി ദൗത്യനിർവഹണത്തിനു ശേഷം ..സേവനം ഇന്റർനാഷണല്‍ ലെവലിലും ലഭ്യമാണ് .

ഹ്യൂമൻ എക്സ്പിരിമെന്റ്സ്‬ 

ഒരുകൂട്ടം ഭ്രാന്തന്മാരായ ഡോക്റ്റർമാർ നടത്തുന്നു എന്നവകാശപ്പെടുന്ന വെബ്‌ സൈറ്റ് ആണ് ഹ്യൂമൻ എക്സിപിരിമെന്റ്സ് . വീടില്ലാത്തവരും തെരുവിൽ കഴിയുന്നവരുമായ ആളുകളെ തട്ടികൊണ്ടുവന്നു വിവിധതരം പരീക്ഷണങ്ങൾക്കും സർജരികൾക്കും ഉപയോഗിക്കുന്നു എന്ന് അവകാശപ്പെടുന്നു . മിക്കവാറും പരീക്ഷണങ്ങൾക്ക് ശേഷം victim മരിക്കുകയാണ് പതിവ് . ഇതിന്റെ വിഡിയോസും ഫോട്ടോസും അവരുടെ വെബ്സൈറ്റുകളിൽ ലഭ്യമാണ്.

സ്നഫ് ഫിലിം റ്റൊരെന്റ്‬ 

പിഡോഫിലിക് വിഡിയോസ് , ഹ്യൂമൻ ടോർച്ചരിംഗ് വീഡിയോസ് , പോണ്‍ ഇതൊക്കെയാണ് ഇതിലെ പ്രധാന ആകർഷണം .

ഹിഡൻ വിക്കി‬ 

നോർമ്മൽ വിക്കിയിൽ ലഭിക്കാത്ത പല ഇൻഫൊർമെഷനും ഹിഡൻ വിക്കിയിൽ ലഭിക്കും , ഡാർക്ക് വെബിന്റെ പ്രധാനസെർച്ച് എഞ്ചിൻ ഹിഡൻ വിക്കിയാണ് .ഹിഡൻ വിക്കിയിൽ ലഭിക്കുന്ന ലിങ്കുകളിലൂടെ ആണ് പല വെബ്സൈറ്റുകളിലും എത്താൻ സാധിക്കൂ .

റെഡ് റൂംസ്‬ 

ഡാർക്ക് വെബിലെ ഏറ്റവും ഭീകരമായ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒന്നാണ് റെഡ് റൂം . റെഡ് റൂം സത്യത്തിൽ ലൈവ് സ്ട്രീം ഗ്രൂപ്പ് ചാറ്റ് റൂമുകൾ ആണ് , എന്നാൽ ഇതിലെ ഭീകരത എന്തെന്ന് വച്ചാൽ , മെമ്പർ ആവശ്യപ്പെടുന്ന രീതിയിൽ ആവശ്യപ്പെടുന്ന പ്രകാരം പെയ്മെന്റ് നൽകിയാൽ ഒരു വിക്ടിമിനെ കൊല്ലുന്നതു കാണിച്ചു തരുന്ന ലൈവ് സ്ട്രീം ചാറ്റ് ഗ്രൂപ്പ് ആണ് റെഡ് റൂം. ഒരാളെ നമ്മൾ ആവശ്യപ്പെടുന്ന രീതിയിൽ കൊല്ലുന്നത് ലൈവായി കാണിച്ചു തരിക , അതും ഒരു പോണ്‍ വിഡിയോ കാണാൻ കൊടുക്കേണ്ട റേറ്റ് മാത്രം നൽകി , പക്ഷെ സത്യമാണ് ഈ ബ്രൂട്ടാലിറ്റി ആണ് ഇവിടത്തെ മോസ്റ്റ്‌ സെല്ലിംഗ് ഐറ്റം.
ഈ സർവീസുകളുടെ മറ്റൊരു അപകടമായ പ്രത്യേകത എന്തെന്ന് വച്ചാൽ നിങ്ങൾ ഇത് റിപ്പോർട്ട് ചെയ്യാൻ ശ്രമിച്ചാൽ അവർ നിങ്ങളെ തേടിയെത്തും എന്നതാണ് , എല്ലാ രാജ്യങ്ങളിലും ഇവരുടെ ശൃംഖലകളുണ്ട് , പിന്നെ നിങ്ങളാവും അവരുടെ ഇര , അത്ര സ്ട്രോങ്ങ്‌ ആണ് ഈ നെറ്റ്വര്‍ക്ക്.

സാഡ് സാത്താൻ‬ 

ഡാർക്ക് വെബിലെ ഒരു പോപ്പുലർ സൈക്കിക് ഗെയിം ആണ് സാഡ് സാത്താൻ . ചൈൽഡ് പോർണോഗ്രാഫി ആണ് ഇതിന്റെ മെയിൻ തീം . സൈക്കിക്ക് ആയ മ്യൂസിക് ബാക്ക്ഗ്രൌണ്ട് ആണ് ഈ ഗെയിമിന്റെ മറ്റൊരു പ്രത്യേകത .

ബിറ്റ് കോയിൻ‬

ഡാർക്ക് വെബിൽ പെയ്മെന്റിനു ഉപയോഗിക്ക്ന്നത് ബിറ്റ് കൊയിൻ എന്ന വിർച്വൽ മണി ആണ് , ഇത് ഏതു അക്കൌണ്ടിൽ നിന്ന് വരുന്നു , ഏത് അക്കൌണ്ടിലേക്ക് പോകുന്നു എന്ന് ട്രെയ്സ് ചെയ്യാൻ പറ്റില്ല എന്നതാണ് ഇത് ഡാർക്ക് വെബിൽ പ്രിയങ്കരമാക്കുന്നത്.

പല രാജ്യങ്ങളിലും പോലീസ് ഇവയെ ട്രാക്ക് ചെയ്യാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഫലപ്രദമായി ചെയ്യാൻ സാധിച്ചിട്ടില്ല , പക്ഷെ ഇവ ഒഴിച്ച് നിർത്തിയാൽ വളരെ ഇന്ഫോര്മെറ്റിവ്‌ ആയ ഒന്നാണ് ഡീപ്പ് വെബ് . ഇന്റർനെറ്റിലെ ഇൻഫൊർമെഷന്റെ നല്ലൊരു ശതമാനം അവൈലബിൾ ആയിരിക്കുന്നത് ഡാർക്ക് വെബിലാണ്.

നിയമപരമല്ലാത്ത ഒരു കാര്യങ്ങൾക്ക് വേണ്ടിയും ഡാർക്ക് വെബ് ഉപയോഗിക്കരുത്

അറിവിലേയ്ക്ക് മാത്രം!

ഡാർക്ക് വെബ്ബിൽ അക്സസ്സ് ചെയ്യുന്നതിന് മുൻപ് എടുക്കേണ്ട സുരക്ഷ

ടോർ ബ്രൌസർ ഡൌൺലോഡ് ചെയ്ത് അത് വഴി ആണ് ഡീപ്പ് വെബിലും ഡാർക്ക് വെബ്ബിലും കേറാൻ സാധിക്കുന്നത്

നമ്മുടെ ഗൂഗിളിനെ പോലെ തന്നെ ഇതിലെ സേർച്ച് എൻജിൻ ആണ് ഹിഡ്ഡൻ വിക്കി .. ഇത് വഴി ആണ് ബാക്കി സൈറ്റിലേക്ക് എല്ലാം പോകുന്നത് .. ഹിഡ്ഡൻ വിക്കിയുടെ അഡ്രസ് ഗൂഗിളിൽ സേർച്ച് ചെയ്താൽ ലഭിക്കും

.com എന്നത് പോലെ .onion എന്നായിരിക്കും ഡീപ്പ് വെബ്ബിലെയും ഡാർക്ക് വെബ്ബിലെയും ഡൊമെയിൻ വരുന്നത്

ഡാർക്ക് വെബിൽ കയറുന്നതിനു മുൻപ് ഏതെങ്കിലും നല്ല 2 വി.പി.എൻ സോഫ്ട്‍വെയർ ഇൻസ്റ്റാൾ ചെയ്തിരിക്കണം ..അത് കണക്റ്റ് ചെയ്തതിനു ശേഷമേ ടോർ ബ്രൗസറിൽ കൂടെ കയറാവു ..

വെബ്ക്യാം മൈക്രോ ഫോൺ തുടങ്ങിയവ ഉണ്ടെങ്കിൽ അത് പോർട്ടിൽ നിന്ന് ഊരി ഇടുക…

ഹാക്കർ മാരുടെ പറുദീസ ആണ് ഡാർക്ക് വെബ് ..അത് കൊണ്ട് തന്നെ നല്ല ഒരു ഇന്റർനെറ്റ് സെക്യൂരിറ്റി അതായത് ആന്റിവൈറസ് ഇൻസ്റ്റാൾ ചെയ്തിരിക്കണം .

നമ്മുടെ പേഴ്സണൽ വിവരങ്ങൾ ഒരു കാരണവശാലും രേഖപെടുത്തരുത് ..
ലിനക്സ് ആണ് നല്ലത് ഇതിൽ കയറാൻ,പ്രത്യേകിച്ചും കാലി ലിനക്സ്,അതാകുമ്പോൾ നമ്മൾ കൂടുതൽ അനോണിമസ് ആകും,സെക്യൂരിറ്റി ലൂപ്പ് ഹോൾസും കുറവ് ആണ്. വിൻഡോസ് വൾനറബിൾ ആണ് ഹാക്കർ മാര്ക്ക്,എങ്കിലും വിൻഡോസ് ഉപയോഗിക്കുന്നവർ വിർച്യുൽ ബോക്സ് ഇൻസ്റ്റാൾ ചെയ്തിട്ട് അതുവഴി മാത്രമേ കയറാവു ..അതാകുമ്പോൾ വൈറസ് ബാധിച്ചാലും നിങ്ങളുടെ സിസ്റ്റത്തെ ബാധിക്കില്ല ..

ഒരു കാരണവശാലും ഡ്രഗ് ഡീലിങ് ,ആയുധ വ്യാപാരം , ചൈൽഡ് പോൺ എന്നിവയിൽ കയറരുത് .. അറിയാതെ കയറി പോയാൽത്തന്നെ ഒന്നിലും ക്ലിക്ക് ചെയ്യാതെ പതിയെ ആ ടാബ് ക്ലോസ് ചെയ്യുക .

ജാവ സ്ക്രിപ്റ്റ് ഡിസേബിൾ ചെയ്തിട്ട് മാത്രമേ ഡീപ്പ് വെബ് ,ഡാർക്ക് വെബ് എന്നിവയിൽ കയറാവു , ആദ്യമേ പറഞ്ഞു ഹാക്കർമാർ പതിയിരിക്കുന്ന സ്ഥലം ആണിവിടം ,ആർക്കും ഒരു പിടിയും കൊടുക്കരുത് നമ്മൾ ..

ഹിറ്റുമാൻ മാരുടെ വെബ്സൈറ്റ് ഉണ്ട് .. അതായത് വാടക കൊലയാളികൾ ..അവന്മാരെ ഒക്കെ സൈറ്റിൽ കേറി ഒന്നും പോസ്റ്റ് ചെയ്യാനോ തെറി വിളിക്കാനൊ റിപ്പോർട്ട് ചെയ്യാനോ ഒന്നും നിക്കരുത് …

വിവരങ്ങൾ ശേഖരിക്കാൻ ഇത് ഒരു വിസ്മയം തന്നെ ആണ് ഇത് ..ഒരിക്കലും ദുരുപയോഗം ചെയ്യാതിരിക്കുക ..

*** ചുരുക്കി പറഞ്ഞാൽ നല്ല 2 വി.പി .എൻ. ഇൻസ്റ്റാൾ ചെയ്യുക, അതും പെയ്ഡ് വി പി എൻ ഉപയോഗിക്കണം . അത് ഓൺ ആക്കിയ ശേഷമേ പിന്നെന്തും ചെയ്യാവു ,നല്ല ഒരു ആൻറിവൈറസ് ഇൻസ്റ്റാൾ ചെയ്യുക , മൊബെയിലിൽ സെക്യൂരിറ്റി വളരെ കൊറവാണ് അതിനാൽ കംപ്യൂട്ടർ വഴി മാത്രം കയറുക .
വിർച്യുൽ ബോക്സ് ഇൻസ്റ്റാൾ ചെയ്ത് ടോർ ബ്രൗസെറിലൂടെ ജാവ സ്ക്രിപ്റ്റ് ഡിസേബിൾ ചെയ്ത് മാത്രം കയറുക.

ഒരിക്കലും നിങ്ങളുടെ ഐഡന്റിറ്റി വെളിപ്പെടുത്തരുത് .

മുന്നറിയിപ്പ്

ഇതൊരു പഠന ആവശ്യത്തിനുള്ള പോസ്റ്റ് മാത്രമാണ്. ഇതിലൂടെയുള്ള മുഴുവൻ വിവരങ്ങളും ഇന്റർനെറ്റിലെ പല സോഴ്സിൽ നിന്നും ലഭിച്ചവയാണ്. എഡിറ്റർ, സൈറ്റ് അഡ്മിൻ തുടങ്ങി ആർക്കും തന്നെ ഈ പോസ്റ്റ് ഉപയോഗിച്ച് യൂസർ ചെയ്യുന്ന ആക്ടിവിറ്റികൾക്ക് യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല. അറിവിലേക്ക് മാത്രം എഴുതുന്ന ഈ പോസ്റ്റ് വായിച്ചു കഴിഞ്ഞു ആർകെങ്കിലും ഡീപ് ഡാർക്ക് വെബിൽ ഒക്കെ കയറാൻ തോന്നിയാൽ അവ ഉണ്ടാക്കാവുന്ന പ്രേശ്നങ്ങൾക്ക് ഡ്രോയിഡ് ടിപ്സ് (Droidtips.in) എന്ന ഈ സൈറ്റോ സൈറ്റ് അഡ്മിന്മാരോ, ആരും തന്നെ ഉത്തരവാദികൾ ആയിരിക്കില്ല.