കൊല്ലത്ത് നിന്ന് കാണാതായ യുവതിയെ പാലക്കാട് കൊന്ന് കുഴിച്ചുമൂടി.

0
485

കൊല്ലത്ത് നിന്ന് കാണാതായ യുവതിയെ പാലക്കാട് വച്ച് കൊന്ന് കുഴിച്ചുമൂടി. കൊല്ലം മുഖത്തല സ്വദേശി സുചിത്രയാണ് കൊല്ലപ്പെട്ടത്. പ്രതി കോഴിക്കോട് സ്വദേശിയായ പ്രശാന്ത് പാലക്കാട് വാടകയ്ക്ക് താമസിക്കുന്ന വീടിന് സമീപത്ത് പൊലീസ് തെളിവെടുപ്പ് നടത്തുകയാണ്.

കൊല്ലത്ത് ബ്യൂട്ടീഷ്യൻ ട്രെയിനിയായിരുന്ന സുചിത്ര കഴിഞ്ഞ മാർച്ച് പതിനേഴിനാണ് അവിടെ നിന്ന് പോയത്. ഭർ‍ത്താവിന്റെ വീട്ടിലേക്ക് പോവുകയായിരുന്നുവെന്നാണ് പറഞ്ഞിരുന്നത്. ഇരുപതാം തീയതി വരെ ഫോണിൽ സംസാരിച്ചിരുന്നുവെങ്കിയും പിന്നീട് ലഭിക്കാതായി. ഇതോടെ സംശയം തോന്നിയ ബന്ധുക്കൾ 22 ന് കൊട്ടിയം പൊലീസിൽ പരാതി നൽകി.

പൊലീസ് നടത്തിയ അന്വേഷണത്തിൽ സുഹൃത്തായ കോഴിക്കോട് സ്വദേശി പ്രശാന്തിനെ പിടികൂടുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് പാലക്കാട് വാടക വീട്ടിൽവച്ച് സുചിത്രയെ കൊന്നുകുഴിച്ചുമൂടിയതാണെന്ന് വെളിപ്പെട്ടു. കൊല്ലത്ത് നിന്ന് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയുമായി പാലക്കാട് എത്തി. മണലിയിലെ വാടക വീടിന് സമീപത്തെ ചതുപ്പിൽ മൃതദേഹം കുഴിച്ചിട്ടുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ തെളിവെടുപ്പ് തുടരുകയാണ്.