കോട്ടയം മാർക്കറ്റ് നാളെ തുറക്കും ലോക്കഡൗണിൽ അടച്ചിട്ടത് മൂലം 2 കോടി രൂപയുടെ പഴവും പച്ചക്കറിയും നശിച്ചു

0
475

കോട്ടയം: മാർക്കറ്റിലെ ചുമട്ടുതൊഴിലാളിക്കു കോവിഡ് 19 സ്ഥിരീകരിച്ചതോടെ താൽക്കാലികമായി കഴിഞ്ഞ 23 നു അടച്ച കോട്ടയം മാർക്കറ്റ് നാളെ  തുറക്കും കർശന സുരക്ഷാ ക്രമീകരണങ്ങളോടെ ആയിരിക്കും മാർക്കറ്റ് തുറക്കുക . പഴങ്ങൾ,പലചരക്ക്,മാംസം, മീൻ, മുട്ട, തുടങ്ങിയ അവശ്യ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളിൽ ശുചീകരണം നടത്താനും മോശമായ സാധനങ്ങൾ നീക്കം ചെയ്യാനും ജില്ലാ ഭരണകൂടം ഇന്നലെ രാവിലെ 11 മുതൽ ഒന്നുവരെ വ്യാപാരികൾക്ക്  അനുമതി നൽ‌കിയിരുന്നു.

10 ദിവസത്തോളം മാർക്കറ്റ് അടഞ്ഞു കിടന്ന സാഹചര്യത്തിൽ ഏകദേശം രണ്ടു കോടി രൂപയുടെ പച്ചക്കറികളും പഴങ്ങളും നശിച്ചതായാണ് വിലയിരുത്തൽ. ഇന്നലെ നടന്ന വിവിധ ചർച്ചകളിൽ മർച്ചന്റ് അസോസിയേഷൻ കോട്ടയം പ്രസിഡന്റ് ടി.ഡി.ജോസഫ്, സെക്രട്ടറി സുരേഷ് ബൃന്ദാവൻ, ജനറൽ സെക്രട്ടറി ഹാജി എം.കെ.ഖാദർ, വൈസ് പ്രസിഡന്റ് എ.കെ.എൻ.പണിക്കർ,  കമ്മിറ്റിയംഗം കെ.പി.രാധാ കൃഷ്ണൻ,  തൊഴിലാളി യൂണിയൻ നേതാക്കൾ, മൊത്തവ്യാപാരികൾ, എന്നിവർ പങ്കെടുത്തു.