മൂന്നാം ഘട്ട ലോക്ക് ഡൗണിൽ അനുവദിച്ച ഇളവുകൾ പ്രകാരം ഡൽഹിയിൽ തുറന്ന മദ്യഷോപ്പുകൾക്ക് മുന്നിൽ വൻ ആൾക്കൂട്ടം. ജനങ്ങൾ സാമൂഹിക അകലമൊക്കെ മറന്ന് മദ്യം വാങ്ങാൻ തടിച്ചു കൂടിയതോടെ പോലീസ് ലാത്തിവീശി.
നിയന്ത്രണങ്ങളോടെ മദ്യശാലകൾ തുറക്കാമെന്നായിരുന്നു കേന്ദ്രത്തിന്റെ നിർദേശം. ഇത് ലംഘിച്ചാണ് കാശ്‌മേര ഗേറ്റിലെ മദ്യശാലക്ക് മുന്നിൽ ആളുകൾ തടിച്ചു കൂടിയത്. നിശ്ചിത അകലം അനുസരിച്ച് മദ്യഷോപ്പിന് മുന്നിൽ വൃത്തം വരച്ചിരുന്നു. ഇതെല്ലാം ലംഘിച്ച് ആളുകൾ കൂടിയതോടെയാണ് പോലീസിന് ലാത്തി എടുക്കേണ്ടി വന്നത്.
#WATCH: Police resorts to mild lathicharge outside a liquor shop in Kashmere Gate after social distancing norms were flouted by people outside the shop. #Delhi pic.twitter.com/XZKxrr5ThC
— ANI (@ANI) May 4, 2020
ഇന്ന് എട്ട് സംസ്ഥാനങ്ങളിലാണ് മദ്യഷോപ്പുകൾ തുറന്നത്. നീണ്ട ഇടവേളക്ക് ശേഷം മദ്യശാലകൾ തുറന്നതോടെ പലയിടത്തും വലിയ തിരക്ക് തന്നെ അനുഭവപ്പെട്ടു. കർണാടകയിലും ഛത്തിസ്ഗഢിലും മദ്യഷോപ്പുകൾക്ക് മുന്നിൽ ആളുകൾ കൂടി നിൽക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്.