കോട്ടയത്ത് കോവിഡ് പടർന്നതിൻ്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക് : ജോബിൻ ജേക്കബ്

0
242

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ കോവിഡ് രോഗം പടർന്ന് പിടിക്കുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്ത്വം ജില്ലാ ഭരണകൂടത്തിനും മുഖ്യമന്ത്രിക്കുമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം നടത്തുന്നതുവരെ രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ രോഗം പടരാൻ ഇടയാക്കുന്നു.

വടവാതൂർ സ്വദേശിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച് മണിക്കൂറുകൾ കഴിഞ്ഞ് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിലെ പ്രഖ്യാപനത്തിന് ശേഷം 5.50നാണ് ഐസോലേഷനിലേയ്ക്ക് കൊണ്ടുപോയത്.

പനച്ചികാട് സ്വദേശിയെ 7 മണിക്ക് ശേഷമാണ് രോഗം ഉണ്ടെന്ന് ഔദ്യോഗികമായി അറിയിച്ചത്. മണർകാട് സ്വദേശിയെ രാത്രി 8 മണി ആയിട്ടും ഐസോലേഷനിലേയ്ക്ക് മാറ്റിയിട്ടില്ല.

മുഖ്യമന്ത്രി ജനങ്ങളെ കൊലയ്ക്ക് കൊടുത്തുകൊണ്ട് പി ആർ നാടകം കളിക്കുന്നു.

ഹോട് സ്പോട്ടുകളായ പ്രദേശങ്ങളിൽ പോലും ഇത്ര ഗുരുതരമായ അനാസ്ഥ ഭയാനകമാണ്.

ജില്ലാ കളക്ടറേയും ഡി എം ഓ യെയും അടിയന്തിരമായി സസ്‌പെൻഡ് ചെയ്യണം. ജനങ്ങളുടെ ജീവൻ രക്ഷിക്കേണ്ടവർ മുഖ്യമന്ത്രിക്കുവേണ്ടി മരണത്തിന്റെ ഏജന്റുമാരായി പ്രവർത്തിക്കുന്നു. ഇവരെ മാറ്റി നിറുത്തി അന്വേഷണം നടത്തണം.