ഉത്തരകൊറിയയിൽ ഇനി സുന്ദരിയുടെ ഭരണം..! അതിസുന്ദരിയായ ഭാര്യയുടെ ചിത്രങ്ങൾ പുറത്ത്; കിമിന് എന്തു പറ്റിയെന്ന് തനിക്കറിയാമെന്നു ട്രമ്പ്

0
491

ഇന്റർനാഷണൽ ഡെസ്‌ക്

സോൾ: ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ ആരോഗ്യ നിലയെപ്പറ്റി ഗുരുതരമായ വിവരങ്ങൾ പ്രചരിക്കുന്നതിനിനിടെ, കിമ്മിന് എന്തെങ്കിലും സംഭവിച്ചാൽ അടുത്ത
രാജ്യഭരണം ആർക്ക് എന്ന കാര്യത്തിൽ തീരുമാനമായി. കിമ്മിന്റെ ഭാര്യയും അതീവ സുന്ദരിയുമായ റി സോൾ ജുവിന്റെ പേരാണ് ഇപ്പോൾ രാജ്യത്ത് ഉയർന്നു കേൾക്കുന്നത്.
ഉത്തര കൊറിയൻ വൃത്തങ്ങൾ ഇതു സംബന്ധിച്ചു സ്ഥിരീകരണം നൽകിയിട്ടുണ്ട്.

ഇതിനിടെ താൻ മരിച്ചിട്ടില്ലെന്ന സന്ദേശം പുറത്തു വിട്ട കിം ജോങ് ഉൻ എന്നാൽ, താൻ എവിടെയാണ് എന്നു വ്യക്തമാക്കിയതുമില്ല. കിമ്മിന്റെ
ആരോഗ്യ സ്ഥിതി സംബന്ധിച്ചുള്ള ആശങ്കകൾ ഉടലെടുത്തതോടെയാണ് രാജ്യത്ത് എടുത്ത ഭരണാധികാരി ആരാകും എന്ന ആശങ്ക ലോകത്ത് മുഴുവൻ
ഉടലെടുത്തത്. വൻ അണ്വായുധ ശേഖരം തന്നെയുള്ള ഉത്തര കൊറിയയുടെ അധികാരം ആരുടെ കയ്യിൽ എത്തും എന്ന ആശങ്ക തന്നെയായിരുന്നു
ഇതിനു കേന്ദ്രമായതും. ഇതിനിടെയാണ് കിമ്മിന്റെ ഭാര്യയുടെ പേര് പുറത്തു വന്നത്.

കിം ജീവനോടെയുണ്ടെന്ന് തെളിഞ്ഞതോടെയാണ് നിലവിൽ ഭരണകാര്യങ്ങൾ നിയന്ത്രിക്കുന്ന ഇവരുടെ പേരിലേയ്ക്കു ലോകത്തിന്റെ ശ്രദ്ധ തിരിഞ്ഞത്.
കിമ്മിന്റെ ഭാര്യയായ റി സോൾ ജുവാണ് ഇപ്പോൾ കൊറിയയെ നിയന്ത്രിക്കുന്നത്. ലോകത്തിനും ഉത്തര കൊറിയക്കും പോലും അധികം അറിയാത്ത
അജ്ഞാത സുന്ദരിയാണ് കിമ്മിന്റെ ഭാര്യ. ഭരണം കൈമാറുന്നതും രാഷ്ട്രീയ ഇടപെടലുകൾക്കും ഇനി റി സോൾ ജു നേതൃത്വം നൽകുമെന്നാണ്
സൂചനകൾ. ഇതോടെയാണ് റി സോൾ ജു സോഷ്യൽമീഡിയയിൽ ഒന്നടങ്കം ചർച്ചയായത്.

മിസൈൽ ആക്രമണത്തിൽ പരിക്കേറ്റ് കിം ഇപ്പോൾ വിശ്രമ ജീവിതം നയിക്കുകയാണെന്ന് ഉത്തര കൊറിയ പറയുന്നു.
കിം ജീവനോടെയുണ്ടെങ്കിലും മരിച്ചാലും തീരുമാനങ്ങൾ കിമ്മിന്റെ ഭാര്യ റി സോൾ ജുവിനെ കേന്ദ്രീകരിച്ചാണ് നടക്കുക.
30 വയസ്സ് പ്രായമുള്ള റി സോളിനെ കിമ്മിന്റെ സഹോദരിയും ഏറെ ബഹുമാനത്തോടെയാണ് കാണുന്നത്.

എന്നാൽ റി സോളിനെക്കുറിച്ച് അധികം ആർക്കും ഒന്നുമറിയില്ല. 2009ലാണ് കിം റി സോൾ ജുവിനെ വിവാഹം കഴിക്കുന്നത്.
എന്നാൽ ഇവരുടെ യഥാർത്ഥ പേര് റി സോൾ എന്നല്ലെന്നാണ് റിപ്പോർട്ടുകൾ. ഇവരുടെ കുടുംബത്തെ കുറിച്ചും കുറച്ച് കാര്യങ്ങൾ മാത്രമാണ് പുറത്തുവന്നത്.

റി സോളിന്റെ പിതാവ് പ്രൊഫസറായിരുന്നു. അമ്മ ഗൈനക്കോളജിസ്റ്റാണ്. ചൈനയിൽ ഇവർ സംഗീതം പഠിച്ചിരുന്നുവെന്നും
2005ലെ ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്ബ്യൻഷിപ്പിന്റെ ഭാഗമായി ഇവർ ദക്ഷിണേഷ്യയിലേക്ക് യാത്ര നടത്തിയിരുന്നുവെന്നും പറയപ്പെടുന്നു.

90 അംഗ ചിയർലീഡേഴ്‌സ് ട്രൂപ്പിൽ റി സോളും അംഗമായിരുന്നു. അന്നാണ് ഇവർ ശ്രദ്ധിക്കപ്പെട്ടത്. അതിസുന്ദരിയായ റി
സോളിന്റെ സൗന്ദര്യത്തെ കുറിച്ച് എല്ലാവരും വാഴ്ത്തിയിരുന്നു. കിമ്മിന്റെ ഭാര്യയായതോടെ ഇവർ ചിയർ ലീഡറാണെന്ന
കാര്യങ്ങളെല്ലാം കൊറിയ നശിപ്പിച്ചു. ദൃശ്യങ്ങൾ പോലും നശിപ്പിച്ചു.

കിം ജോങ് ഉൻ അധികാരമേറ്റ ശേഷം ഇവർ നിരവധി തവണ പൊതുമധ്യത്തിൽ വന്നിട്ടുണ്ട്. 2012ലായിരുന്നു ആദ്യമായി
ഇവർ പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെട്ടത്. താൻ കിമ്മിന്റെ ഭാര്യയാണെന്നും, പേര് കൊമ്രേഡ് റി സോൾ ജു എന്നാണെന്നും ഇവർ വെളിപ്പെടുത്തിയിരുന്നു.

കിമ്മിനും റി സോളിനും മൂന്നുകുട്ടികളാണുള്ളതെന്നാണ് അഭ്യൂഹങ്ങൾ എന്നാൽ ഇതുവരെ അതിനും തെളിവ് ലഭിച്ചിട്ടില്ല.
സന്തുഷ്ട കുടുംബമാണ് കിം നയിക്കുന്നതെന്ന് കിമ്മിന്റെ സുഹൃത്തായ ബാസ്‌കറ്റ് ബോൾ താരം ഡെന്നീസ് റോഡ്മാൻ പറഞ്ഞു.
1974ന് ശേഷം കൊറിയൻ ചരിത്രത്തിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന പ്രഥമ വനിതയാണ് റി സോൾ.

എന്നാൽ, കൊറിയയുടെ മേധാവിസ്ഥാനം വനിതയ്ക്കു ലഭിക്കുന്നതോടെ രാജ്യത്തെ സ്ഥിതി കൂടുതൽ മെച്ചപ്പെടുമെന്ന
പ്രതീക്ഷയാണ് അയൽ രാജ്യങ്ങൾക്കുള്ളത്. എന്നാൽ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് ഇപ്പോൾ വ്യക്തമാക്കിയത്
കിമ്മിനെപ്പറ്റി തനിക്ക് എല്ലാം അറിയാം എന്നാണ്. ഈ സാഹചര്യത്തിൽ കിമ്മിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ചുള്ള
കൃത്യമായ വിവരം പുറത്തു വരുന്നതും കാത്തിരിക്കുകയാണ് ലോകം.