ലോകം മൊത്തം ലോക് ഡൗണില്‍..! അവധിയാഘോഷിച്ച് ചൈനീസ് ജനത

0
745

ന്യൂഡല്‍ഹി : ലോക രാജ്യങ്ങള്‍ക്കിടയില്‍ കൊറോണ വൈറസ് ബാധ പടര്‍ന്ന് പിടിച്ചതോടെ ലോകം മുഴുവനും ഒരു കോവിഡ് വാര്‍ഡായി മാറിയതിന് തുല്യമാണ്. വൈറസ് വ്യാപനം ചെറുക്കുന്നതിനായി ഭൂരിഭാഗം രാജ്യങ്ങളും ലോക് ഡൗണിലാണ്.

ലോകം മുഴുവന്‍ ലോക് ഡൗണില്‍ കഴിയുമ്പോള്‍ കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിലെ ജനങ്ങള്‍ അവധിയാഘോഷത്തിലാണ്. മെയ് ദിനത്തോട് അനുബന്ധിച്ച് ചൈനീസ് സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ച് ദിവസത്തെ അവധി ആഘോഷിക്കുന്ന തിരക്കിലാണ്.


2019 ല്‍ ഡിസംബറില്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് നാല് മാസങ്ങള്‍ക്ക് ശേഷമാണ് ശേഷം വെള്ളിയാഴ്ച മെയ് ദിനത്തിലാണ് വുഹാനില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം ലഭിക്കുന്നത്. നാല് ദിവസങ്ങള്‍ക്ക് ശേഷം അവധി പ്രഖ്യാപിച്ചതോടെ വുഹാനിലെ പല സ്ഥലങ്ങളിലും വെള്ളിയാഴ്ച ഗതാഗതകുരുക്കുകളും ഉണ്ടായിരുന്നു.

അവധിയാഘോഷിക്കാന്‍ ജനങ്ങള്‍ വീണ്ടും ഷോപ്പിംഗ് മാളുകളിലേക്ക് എത്തുകയും ചെയ്തിരുന്നു. അവധി പ്രഖ്യാപിച്ചതോടെ ജനങ്ങളെ ആകര്‍ഷിക്കാന്‍ വലിയ ഡിസ്‌കൗണ്ടുകളാണ് ഷോപ്പിംഗ് മാളുകള്‍ പ്രഖ്യാപിച്ചത്.

വലിയൊരു ദുരന്തത്തിന് ശേഷം വുഹാനിലെ കുട്ടികളും സ്വാതന്ത്ര്യം ലഭിച്ച സന്തോഷത്തിലായിരുന്നു. പാര്‍ക്കുകളില്‍ കുട്ടികളുടെ വലിയൊരു തിരക്കും ഉണ്ടായിരുന്നു.