24 മണിക്കൂറിനിടെ 2293 പേർക്ക് കൂടി കൊവിഡ്; രാജ്യത്ത് മരണസംഖ്യ 1218 ആയി ഉയർന്നു

0
387

രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 37,336 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 2293 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 71 പേർ മരിച്ചു. ഇതോടെ ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1218 ആയി

9950 പേർ രോഗമുക്തി നേടി. 26167 പേർ നിലവിൽ ചികിത്സയിൽ കഴിയുകയാണ്. മഹാരാഷ്ട്രയിൽ മാത്രം 11506 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 485 പേർ മരിച്ചു. 1979 പേർക്ക് രോഗം ഭേദമായി

ഗുജറാത്തിൽ 4721 പേർക്ക് രോഗം സ്ഥിരീകരിച്ചു. 236 പേരാണ് മരിച്ചത്. 735 പേർക്ക് രോഗം ഭേദമായി. ഡൽഹിയിൽ 3738 പേർക്ക് രോഗം സ്ഥിരീകരിച്ചു. മധ്യപ്രദേശിൽ 2719 പേർക്കും രാജസ്ഥാനിൽ 2666 പേർക്കും തമിഴ്‌നാട്ടിൽ 2526 പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.