മെയ് മധ്യത്തോടെ സർവീസുകൾ ഭാഗികമായി തുടങ്ങാനാകാനുള്ള ഒരുക്കത്തിൽ എയർ ഇന്ത്യ. പൈലറ്റുമാരോടും കാബിൻ ക്രൂ അംഗങ്ങളോടും പ്രവർത്തനം ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്താൻ എയർ ഇന്ത്യ ആവശ്യപ്പെട്ടു.
ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾക്കായി ഗതാഗതസുരക്ഷ പാസുകൾക്കായി കമ്പനി ശ്രമം ആരംഭിച്ചിട്ടുണ്ട്. എൻ ഐ എ വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ലോക്ക് ഡൗണിന് ശേഷം മെയ് മധ്യത്തോടെ 25 ശതമാനം മുതൽ 30 ശതമാനം വരെ സർവീസുകൾ ആരംഭിക്കാനാണ് സാധ്യത.
കാബിൻ ക്രൂ, പൈലറ്റുമാർ എന്നിവരുടെ കണക്കുകൾ ഉറപ്പുവരുത്താൻ ഓപറേഷൻ സ്റ്റാഫുകൾക്കയച്ച കത്തിൽ എയർ ഇന്ത്യ ആവശ്യപ്പെട്ടു. ആവശ്യമായ ക്രമീകരണങ്ങളും കർഫ്യു പാസുകളും ഉറപ്പാക്കാൻ എക്‌സിക്യൂട്ടീവ് ഡയറക്ടറോറും ആവശ്യപ്പെട്ടിട്ടുണ്ട്
പ്രവാസികളെ ഗൾഫ് രാജ്യങ്ങളിൽ നിന്ന് തിരികെ എത്തിക്കാനായി തയ്യാറാകാൻ എയർ ഇന്ത്യയോട് നേരത്തെ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. മെയ് മൂന്നിന് ശേഷം ഇതിനായുള്ള നടപടികൾ എയർ ഇന്ത്യ തുടക്കം കുറിക്കും