കേന്ദ്ര സർക്കാർ പുറത്തിറക്കിയ ‘ആരോഗ്യ സേതു’ ആപ് സുരക്ഷയിൽ ആശങ്ക ഉണ്ടെന്ന ട്വീറ്റുമായി രാഹുൽ ഗാന്ധി

0
367

സ്വകാര്യ സ്ഥാപനത്തിന് കരാർ കൊടുത്ത് നിർമിച്ച ആരോഗ്യ സേതു മൊബൈൽ ആപ്ലിക്കേഷൻ സങ്കീർണമായ നിരീക്ഷണ സംവിധാനമാണെന്നും നല്‍കുന്ന വിവരങ്ങളുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആപ്ലിക്കേഷനില്‍ നമ്മൾ പങ്കുവയ്ക്കുന്ന വിവരങ്ങളുടെ സ്വകാര്യതയും സുരക്ഷയും സംബന്ധിച്ച ആശങ്ക രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ ആണ്  പങ്കുവച്ചത്.

ആപ്പ് രാജ്യത്തെ എല്ലാ സർക്കാർ – സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്കാരും കൊവിഡ് വ്യാപന സാധ്യത കൂടുതലുള്ള മേഖലകളില്‍ താമസിക്കുന്നവരും നിർബന്ധമായും ഡൗൺലോഡ് ചെയ്തിരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിരുന്നു. തുടർന്നാണ് വിവര സ്വകാര്യതയും സുരക്ഷയും  സംബന്ധിച്ച ആശങ്ക ഉയർത്തിക്കാട്ടി രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിരിക്കുന്നത് .

‘ആരോഗ്യ സേതു ആപ്, സങ്കീർണമായ നിരീക്ഷണ സംവിധാനമാണ്. ഒരു സ്വകാര്യ കമ്പനിയാണ് അത് നിർമിച്ചത്. അതുയർത്തുന്നത് ഡാറ്റാ സുരക്ഷയുടെയും സ്വകാര്യതയുടെയും ആശങ്കളും, സാങ്കേതിക വിദ്യയ്ക്ക് നമ്മളെ സുരക്ഷിതരാക്കാൻ സഹായിക്കാൻ കഴിയും. പക്ഷേ ജനങ്ങളുടെ അവരുടെ അനുവാദമില്ലാതെ പിന്തുടരുന്നതിന് അവരുടെ ഭയം ഉപയോഗിക്കരുത്’ രാഹുൽ ഗാന്ധി കുറിച്ചു.