വാട്‌സ്ആപ്പിലൂടെ പാലക്കാട് ആനമല-പറമ്പിക്കുളം ഭാഗത്ത് കൊവിഡ് ബാധിതർ ഉണ്ടെന്ന തരത്തിൽ നടന്നത് വ്യാജപ്രചാരണം. സംസ്ഥാന ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പിന്റെ വ്യാജ വാർത്താ വിരുദ്ധ വിഭാഗമാണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തി.
പാലക്കാടിൽ ഉൾപ്പെട്ട ആനമല-പറമ്പിക്കുളം മേഖലയിൽ ധാരാളം കൊവിഡ് രോഗികളുണ്ടെന്നും പാലക്കാട് ജില്ലാ ആശുപത്രിയിലേയും സ്ഥിതി മോശമല്ലെന്നും ആയിരുന്നു ഫോർവേഡ് മെസേജിൽ പറഞ്ഞിരുന്നത്. ഈ വ്യാജ വാർത്ത വ്യാപകമായി പ്രചരിച്ചതോടെയാണ് വാർത്തയുടെ സത്യാവസ്ഥ വ്യക്തമാക്കി സംസ്ഥാന വ്യാജ വാർത്താ വിരുദ്ധ വിഭാഗം രംഗത്തെത്തിയത്. പാലക്കാട് ജില്ലാ ആരോഗ്യവകുപ്പ് അധികൃതരോട് സന്ദേശത്തിന്റെ നിജസ്ഥിതി അന്വേഷിച്ചുവെന്നും അതിന്റെ അടിസ്ഥാനത്തിൽ പ്രചരിക്കുന്നത് വ്യാജസന്ദേശമാണെന്ന് വ്യക്തമായെന്നും ഫേസ്ബുക്ക് പേജിലൂടെ വാർത്താ വിരുദ്ധ വിഭാഗം വ്യക്തമാക്കി.