കോവിഡ്-19 മലപ്പുറത്ത് 73 പേർ കൂടി നിരീക്ഷണത്തിൽ

0
294

ജില്ലാ കളക്ടർ ജാഫർ മലിക് അറിയിച്ചതനുസരിച്ചു  മലപ്പുറം ജില്ലയിൽ 73 പേരെ കൂടി നിരീക്ഷണത്തിലാക്കി. ഇതോടെ 1,610 പേർ ജില്ലയിൽ നിരീക്ഷണത്തിലുണ്ട്.

രണ്ട് ആശുപത്രികളിലായി നിലവിൽ 28 പേരാണ്ചികിത്സയിലുള്ളത്. മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ 27 പേരും ഒരാൾ നിലമ്പൂർ ജില്ലാ ആശുപത്രിലുമാണ് ഉള്ളത്.ഇപ്പോൾ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത് 532 പേരാണ്. 50 പേർ കൊവിഡ് കെയർ സെന്ററുകളിലും സ്വയം നിരീക്ഷണത്തിലും കഴിയുന്നു.

അതേസമയം, സംസ്ഥാനത്ത് 2 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വയനാട്, കണ്ണൂർ എന്നിവിടങ്ങളിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. എട്ട് പേർ രോഗമുക്തി നേടി. കണ്ണൂർ ആറും ഇടുക്കിയിൽ രണ്ട് പേരുമാണ് രോഗമുക്തി നേടിയത്. സംസ്ഥാനത്ത് ആകെ 499 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 96 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.