ബീവറേജുകൾ തുറക്കുമെന്ന് സൂചന; ജീവനക്കാർക്ക് നിർദേശവുമായി ബെവ്‌കോ എംഡി

0
271

മദ്യശാലകൾ തുറക്കാൻ തയാറാകുവാനായി ജീവനക്കാർക്ക് നിർദേശം നൽകി ബെവ്‌കോ. ഗോവെര്മെന്റ് തീരുമാനം വന്നാൽ ഉടൻ ഔട്ട്‌ലെറ്റുകൾ തുറക്കാൻ മുന്നൊരുക്കം നടത്താനാണ് നിർദേശം. ഇതു സംബന്ധിച്ച് ഒൻപതോളം നിർദേശങ്ങൾ ബെവ്‌കോ എംഡി ജീവനക്കാർ അയച്ചിട്ടുണ്ട്.

ജോറോനയുടെ വ്യാപന സാധ്യത ഉള്ളതിനാൽ സാമൂഹിക അകലം പാലിക്കണം, അണു നശീകരണത്തിനുള്ള സംവിധാനം കരുതണം കൈ കഴുകാൻ സംവിധാനം ഒരുക്കണം, തുടങ്ങിയവയാണ് ഇവകൾ. സർക്കാരിൽ നിന്നും മദ്യശാലകൾ തുറക്കാനുള്ള തീരുമാനം വന്നാൽ ഷോപ്പുകൾ തുറന്നു വൃത്തിയാക്കണം എന്നും എല്ലാ വെയർഹൗസ് മാനേജർമാർകും നിർദേശം നൽകിയിട്ടുണ്ട്.

ജീവനക്കാർക്കായിലിക്കർ വെൻഡിംഗ് യൂണിറ്റുകൾക്ക് മേലുള്ള നിയന്ത്രണങ്ങൾ മെയ് 3ന് ശേഷം പിൻവലിക്കാനോ, നിയന്ത്രണങ്ങളുമായി തന്നെ മുന്നോട്ടുപോകാനോ സാധ്യതയുണ്ട്. അതിനാൽ തന്നെ ഗോവർമെന്റ് പുറപ്പെടുവിക്കുന്ന ഉത്തരവുകൾക്ക് അനുസരിച്ച് എല്ലാവരും പ്രവർത്തിക്കാൻ തയ്യാറായി ഇരിക്കാൻ ബെവ്‌കോയുടെ സർക്കുലറിൽ പറയുന്നു.