ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു ശമ്പളം പിടിക്കലിന് നിയമ സാധുത

0
400

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാന സർക്കാരിന്റെ ശമ്പളം പിടിക്കൽ ഓർഡിനൻസിൽ ഒപ്പുവച്ചു. ഓർഡിനൻസിന് ഇതോടെ നിയമസാധുത ലഭിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസ് ഇന്നലെ രാത്രിയാണ് ഗവർണർക്ക് ഓർഡിനൻസ് കൈമാറുന്നത്.

ഇന്ന് ഓർഡിനൻസിന് അംഗീകരം ലഭിച്ചതോടെ നേരത്തെ തീരുമാനിച്ചത് പ്രകാരമുള്ള ശമ്പളം പിടിക്കൽ നടപടികളുമായി ഗവർമെന്റ് മുന്നോട്ടുപോകും. ജീവനക്കാരുടെ ശമ്പളത്തിന്റെ 25% വരെ സർക്കാരിന് മാറ്റിവയ്ക്കാൻ അധികാരമുണ്ടെന്നും എന്ന് തിരിച്ചു നൽകുമെന്ന് ആറ് മാസത്തിനകം പറഞ്ഞാൽ മതിയെന്നുമാണ് തീരുമാനം. അർധ സർക്കാർ സ്ഥാപനങ്ങൾക്കും സർക്കാരിൽ നിന്ന് ഗ്രാൻറ് ലഭിക്കുന്ന സ്ഥാപനങ്ങൾക്കും ഓർഡിനൻസ് ബാധകമാണ്.

സംസ്ഥാന സർക്കാരിന്റെ സാലറി കട്ട് ഉത്തരവ് ഹൈക്കോടതി ഇന്നലെ സ്റ്റേ ചെയ്തിരുന്നു. നിലവിൽ ഓർഡിനൻസ് കൊണ്ടുവരിക വഴി ഈ വിധിയെ മറകടക്കുകയാണ് സംസ്ഥാന സർക്കാർ. ഹൈക്കോടതി വിധിയെ മാനിക്കുന്നുവെന്നും വിധിയിൽ അപ്പിലീന് പോകില്ലെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. ശമ്പളം ലഭിക്കുക എന്നത് ജീവനക്കാരുടെ അവകാശമാണെന്നും എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ സർക്കാരിന് സാലറി കട്ട് ചെയ്യാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.