ജസ്‌ന കേരളത്തിനു പുറത്ത് : കൂടത്തായി കൊലക്കേസ് തെളിയിച്ച എസ്.പി സൈമൺ ജസ്‌നയെ കണ്ടെത്തി, കേരളത്തിലേയ്‌ക്കെത്തിക്കാൻ ക്രൈം ബ്രാഞ്ച് ഒരുങ്ങുന്നു;

0
547

കോട്ടയം: 2018 മാർച്ച് 20-നാണ് കോട്ടയം ജില്ലയിലെ മുക്കൂട്ടുതറയിൽനിന്ന് ജസ്നയെ കാണാതായത്. പിതൃസഹോദരിയുടെ വീട്ടിലേക്കെന്നു പറഞ്ഞ് പോയ ജസ്‌നയെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചില്ല.
”ഞാൻ മരിക്കാൻ പോകുന്നു”(ഐ ആം ഗോയിങ് ടു െഡെ)വെന്നായിരുന്നു ജസ്‌നയുടെ അവസാനസന്ദേശം. ജസ്നയ്ക്കുവേണ്ടി ബന്ധുക്കളും പോലീസും ഒരുപാട് തിരഞ്ഞെങ്കിലും ഫലമൊന്നുമുണ്ടായിരുന്നില്ല.

രണ്ടു വർഷം മുൻപ് കാണാതായ മുക്കൂട്ടുതറ സ്വദേശിയായ ജസ്‌നയെന്ന കോളേജ് വിദ്യാർത്ഥിനിയെ കണ്ടെത്തിയതായി സൂചന. സംസ്ഥാനത്തിന് പുറത്തെ രഹസ്യ സങ്കേതത്തിലുള്ള ജസ്‌നയെ കേരളത്തിലേയ്ക്കു എത്തിക്കുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചതായാണ് സൂചന ലഭിക്കുന്നത്.

രണ്ടുവർഷം മുമ്പ് കാണാതായ കോളജ് വിദ്യാർഥിനി ജസ്‌ന മരിയ ജെയിംസിനെ ക്രൈംബ്രാഞ്ച് ഡയറക്ടർ ടോമിൻ ജെ. തച്ചങ്കരിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം കണ്ടെത്തിയതായാണ് ഇപ്പോൾ പുറത്തു വരുന്ന സൂചന.
കൂടത്തായി കൊലക്കേസ് അന്വേഷിച്ചു തെളിയിച്ച ക്രൈം ബ്രാഞ്ച് എസ്.പിയായിരുന്ന കെ.ജി സൈമണാണ് ഇപ്പോൾ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി. സൈമണിന്റെ നേതൃത്വത്തിലുള്ള സംഘം തന്നെയാണ് ഇപ്പോൾ ജസ്‌നയുടെ തിരോധാനം തെളിയിച്ചിരിക്കുന്നതെന്നാണ് പുറത്തു വന്നിരിക്കുന്നത്.

സൂചന. നിലവിൽ കേരളത്തിനു പുറത്തുള്ള ജസ്‌നയെ ഉടൻ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്.

ജസ്‌നയെക്കുറിച്ചു വിവരം നൽകുന്നവർക്കു ഡി.ജി.പി. അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. തച്ചങ്കരി ക്രൈംബ്രാഞ്ച് ഡയറക്ടറായശേഷം തയാറാക്കിയ 10 മുൻഗണനാ കേസുകളുടെ പട്ടികയിൽ ജസ്‌നയുടെ തിരോധാനവും ഉൾപ്പെടുന്നു.
പത്തനംതിട്ട എസ്.പി: കെ.ജി.സൈമണാണ് ഇപ്പോൾ കേസിന്റെ അന്വേഷണച്ചുമതല.

അന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ രണ്ടായിരത്തിലേറെപ്പേരെ ചോദ്യംചെയ്തു.
ഇതിനിടെ, തമിഴ്‌നാട് കാഞ്ചീപുരത്ത് കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെട്ട മൃതദേഹം ജസ്‌നയുടേതാണെന്ന് ഉൾപ്പെടെ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.
ബംഗളുരുവിലെ സി.സി. ടിവി ദൃശ്യങ്ങളിൽ ജസ്‌നയെ കണ്ടെത്തിയെന്ന വാർത്തയും പരന്നു.

അതിനിടെ ജസ്‌നയുടെ രണ്ടാമത്തെ സ്മാർട്ട് ഫോണും പോലീസ് കണ്ടെടുത്തിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കേസിൽ നിർണായക വിവരങ്ങൾ ലഭിച്ചതായി കഴിഞ്ഞദിവസം തച്ചങ്കരി വെളിപ്പെടുത്തിയത്.
ജസ്നയെ തച്ചങ്കരിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം കണ്ടെത്തിയതായാണ് സൂചന. നിലവിൽ കേരളത്തിനു പുറത്തുള്ള ജസ്‌നയെ ഉടൻ നാട്ടിലെത്തിക്കാനാണു ക്രൈംബ്രാഞ്ചിന്റെ ശ്രമം.

ജസ്‌നയെ കണ്ടെത്തുന്നതിനായി ജില്ലാ ക്രൈംബ്രാഞ്ച് അടക്കമുള്ളവർ വൻ അന്വേഷണം തന്നെ നടത്തിയിരുന്നു. എന്നാൽ, ഈ കേസുകളിൽ ഒന്നും തുമ്പ് കണ്ടെത്താൻ സാധിച്ചിരുന്നില്ല.
ഇതിനു ശേഷമാണ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം തന്നെ രൂപീകരിച്ചാണ് ജസ്‌നയുടെ തിരോധാനം അന്വേഷിച്ചത്. ഇതിനൊടുവിലാണ് ഇപ്പോൾ കേസ് അന്തിമഘട്ടത്തിലേയ്ക്കു എത്തിയിരിക്കുന്നത്.