ഗുജറാത്തിലെ സൂറത്തിൽ കുടിയേറ്റ തൊഴിലാളികളും പോലീസും തമ്മിൽ സംഘർഷം. നാട്ടിലേക്ക് മടങ്ങണമെന്ന ആവശ്യവുമായി തെരുവിലിറങ്ങിയ തൊഴിലാളികളാണ് പോലീസുമായി ഏറ്റുമുട്ടിയത്. സൂറത്ത് മാർക്കറ്റിന് സമീപത്തെ വരേലിയിലാണ് സംഭവം
തൊഴിലാളികളെ പിരിച്ചുവിടാൻ പോലീസിന് കണ്ണീർവാതകം പ്രയോഗിക്കേണ്ടതായി വന്നു. തൊഴിലാളികൾ പോലീസിന് നേരെ കല്ലെറിഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് അധികൃതർ അറിയിച്ചു.
ഗുജറാത്തിൽ 40 ലക്ഷത്തോളം കുടിയേറ്റ തൊഴിലാളികളുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 18 ട്രെയിനുകളിലായി 21,000 പേരെ ഇതിനോടകം തിരിച്ചയച്ചിട്ടുണ്ട്.