തെറ്റായ വാർത്ത വിശ്വസിക്കരുത്; തൊഴിലാളികളിൽ നിന്ന് ടിക്കറ്റ് പണം ഈടാക്കുന്നില്ലെന്ന് കേന്ദ്രസർക്കാർ

0
740

വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ തൊഴിലാളികളെ ട്രെയിൻ മാർഗം നാട്ടിലെത്തിക്കുമ്പോൾ ഇവരിൽ നിന്ന് ടിക്കറ്റ് ചാർജ് ഈടാക്കില്ലെന്ന് കേന്ദ്രസർക്കാർ. കുടിയേറ്റ തൊഴിലാളികളിൽ നിന്ന് ടിക്കറ്റ് ചാർജ് ഈടാക്കുന്നുവെന്ന വാർത്ത പ്രചരിച്ചതിനെ തുടർന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം

തെറ്റായ വിവരങ്ങൾ വിശ്വസിക്കരുതെന്ന് കേന്ദ്രം അറിയിച്ചു. ടിക്കറ്റ് ചാർജിന്റെ 85 ശതമാനം റെയിൽവേയും 15 ശതമാനം സംസ്ഥാനവും വഹിക്കണമെന്ന് ആരോഗ്യമന്ത്രാലയവും വ്യക്തമാക്കി. സംസ്ഥാന സർക്കാരുകളുടെ ആവശ്യപ്രകാരമാണ് സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിച്ചത്. തൊഴിലാളികളിൽ നിന്ന് ചാർജ് ഈടാക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടില്ല.

സംസ്ഥാന സർക്കാരുകളുടെ നേതൃത്വത്തിൽ സ്വദേശത്തേക്ക് കയറ്റി വിടുന്ന തൊഴിലാളികളെ മാത്രമേ റെയിൽവേ അംഗീകരിക്കുകയുള്ളു. അവർക്ക് ടിക്കറ്റിന് പണം നൽകേണ്ടതില്ല. തെറ്റായ വാർത്തകൾ വിശ്വസിക്കരുതെന്നും കേന്ദ്രം പറയുന്നു.