പത്താം തിയതി മുതൽ ഞായർ ഒഴിവുദിനം: എറണാകുളം കളക്ടർ

0
408

ഈ മാസം പത്ത് മുതൽ ഞായറാഴ്ച പൂർണ ഒഴിവുദിനമായി കണക്കാക്കുമെന്ന സർക്കാർ ഉത്തരവ് പ്രാബല്യത്തിൽ വരുത്തുമെന്ന് എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ്. അന്ന് വാഹനങ്ങളും പുറത്തിറക്കാനോ കടകളും സ്ഥാപനങ്ങളും തുറക്കുന്നതോ അനുവദിക്കില്ലെന്നും കളക്ടർ വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ ഞായറാഴ്ച പൂർണ ഒഴിവ് ദിവസമായി കണക്കാക്കണമെന്ന് പറഞ്ഞിരുന്നു. ഓഫീസുകളും കടകളും അന്ന് പ്രവർത്തിക്കാൻ പാടില്ലെന്നും വാഹനങ്ങൾ പുറത്തിറക്കുവാൻ പാടില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ സവിശേഷതകൾ കൂടി ഉൾക്കൊള്ളിച്ച് മൂന്നാം ഘട്ടത്തിൽ ലോക്ക് ഡൗൺ നടപ്പിലാക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടാതെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നിശ്ചിത ഇടങ്ങളിൽ പ്രഭാത സവാരി അനുവദിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോസ്റ്റ് ഓഫീസിലെ ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാർക്ക് പണം അടക്കാനായി സഞ്ചരിക്കാൻ ആഴ്ചയിലൊരിക്കൽ പോകാം. ഹോട്ട് സ്‌പോട്ടുകൾ അല്ലാത്ത സ്ഥലങ്ങളിലാണ് ഈ അനുമതി നൽകിയിരിക്കുന്നത്.