സംസ്ഥാനത്തിന് വലിയ ആശ്വാസം: ഇന്ന് ആർക്കും കൊവിഡില്ല; 61 പേർ രോഗമുക്തി നേടി, ഇനി 34 പേർ മാത്രം ചികിത്സയിൽ

0
407

സംസ്ഥാനത്തിന് വലിയ ആശ്വാസം നൽകി ഇന്ന് 61 പേർ കൊവിഡ് മുക്തരായി ആശുപത്രി വിട്ടു. ഇതുകൂടാതെ ഇന്ന് ഒരാൾക്ക് പോലും കൊവിഡ് സ്ഥിരീകരിച്ചിട്ടുമില്ല. ഇത് തുടർച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് ആർക്കും രോഗം സ്ഥിരീകരിക്കാതിരിക്കുന്നത്.

ഇതുവരെ 499 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 95 പേരായിരുന്നു ഇന്നലെ വരെ ചികിത്സയിൽ കഴിഞ്ഞിരുന്നത്. ഇന്ന് 61 പേർ കൂടി രോഗമുക്തി നേടിയതോടെ 34 പേർ മാത്രമാണ് ഇനി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.

21724 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 21352 പേർ വീടുകളിലും 372 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ തുടരുന്നത്. ഇതുവരെ 33010 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. ഇതിൽ 32315 എണ്ണത്തിലും രോഗബാധയില്ലെന്ന് ഉറപ്പുവരുത്തി.