ചികിത്സയിലുണ്ടായിരുന്നവർ കൂടി ആശുപത്രി വിട്ടു; കോഴിക്കോട് ജില്ല പൂർണമായും കൊവിഡ് മുക്തമായി

0
315

ചികിത്സയിലുണ്ടായിരുന്ന അഞ്ച് പേർ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടതോടെ കോഴിക്കോട് ജില്ല പൂർണമായും കൊവിഡ് മുക്തമായി. കോടഞ്ചേരി മൈക്കാവ് സ്വദേശിനി, ആരോഗ്യ പ്രവർത്തക, കണ്ണൂർ, വടകര സ്വദേശികളായ മെഡിക്കൽ വിദ്യാർഥികൾ, തമിഴ്‌നാട് സ്വദേശി എന്നിവരാണ് തിങ്കളാഴ്ച രോഗമുക്തി നേടിയത്.

കോഴിക്കോട് മെഡിക്കൽ കോളജിലാണ് കൊവിഡ് രോഗികളെ ചികിത്സിച്ചിരുന്നത്. പ്രവേശിപ്പിച്ച എല്ലാവരെയും ചികിത്സിച്ച് ഭേദമാക്കാൻ സാധിച്ചത് മെഡിക്കൽ കോളജിന് വലിയ നേട്ടമാണ്. കഴിഞ്ഞ 11 ദിവസമായി ജില്ലയിൽ ഒരു പോസിറ്റീവ് കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല.

ജില്ലയിൽ നിലവിൽ 1029 പേർ നിരീക്ഷണത്തിലുണ്ട്. പുതുതായി വന്ന 6 പേർ അടക്കം 30 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ആകെ 2015 സ്രവ സാമ്പിളുകൾ പരിശോധനക്ക് അയച്ചു. ഇതിൽ 1867 എണ്ണത്തിന്റെ ഫലം ലഭിച്ചു. 1833ലും രോഗബാധയില്ലെന്ന് ഉറപ്പ് വരുത്തി.