ആലുവ മുട്ടത്ത് നിയന്ത്രണം വിട്ട കാറിടിച്ച് മൂന്ന് പേർ മരിച്ചു. അപകടത്തിൽ നാല് പേർക്ക് പരുക്കേറ്റു. മുട്ടം സ്വദേശി തൈക്കാവ് സ്വദേശി കുഞ്ഞുമോൻ, തൃക്കാക്കര തോപ്പിൽ സ്വദേശി മജീഷ് എംബി, മകൾ എട്ടുവയസ്സുകാരി അർച്ചന എന്നിവരാണ് മരിച്ചത്.
മൂന്ന് പേരും സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. പരുക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. എറണാകുളത്തേക്ക് വരികയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് ഇവർക്കിടയിലേക്ക് പാഞ്ഞുകയറിയത്.
നോമ്പുതുറ വിൽക്കുന്ന കടയിൽ നിന്ന് ആഹാര സാധനങ്ങൾ വാങ്ങുന്നവരുടെ ഇടയിലേക്കാണ് കാർ ഇടിച്ചുകയറിയത്. മജീഷും മകളും ഓട്ടോറിക്ഷയിൽ ഇരിക്കുകയായിരുന്നു. ഇവരെ മെട്രോ തൂണുകളുമായി ഇടിച്ചുചേർത്താണ് കാർ നിന്നത്.