ജോയ് അറയ്ക്കലിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ചാർട്ടേഡ് വിമാനത്തിന് അനുമതി

0
314

ദുബായ്∙ പ്രവാസി വ്യവസായി ജോയ് അറയ്ക്കലിന്റെ മൃതദേഹം ചാർട്ടേഡ് വിമാനത്തിൽ നാട്ടിലെത്തിച്ചു സംസ്കരിക്കും. ഭാര്യയ്ക്കും മക്കൾക്കും മൃതദേഹത്തെ അനുഗമിച്ചു യാത്ര ചെയ്യാൻ വിദേശ, ആഭ്യന്തര മന്ത്രാലയങ്ങളുടെ അനുമതി ലഭിച്ചു.

കോവിഡിന്റെ പശ്ചാത്തലത്തിൽ നിലവിൽ എല്ലാ കമ്പനികളും വിമാന സർവീസുകളും നിറുത്തലാക്കിയതും രാജ്യങ്ങൾ തമ്മിൽ അതിർത്തികൾ അടച്ചതും മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് വെല്ലുവിളി ആയിരുന്നു

സംസ്കാരം ജൻമനാടായ വയനാട്ടിൽ ആയിരിക്കും.വിമാനസർവീസുകൾക്ക് രാജ്യാന്തര വിലക്ക് ഏർപ്പെടുത്തിയ ശേഷം ആദ്യമായാണ് യുഎഇയിൽ നിന്ന് കോഴിക്കോട്ടേക്ക് ചാർട്ടേഡ് വിമാനത്തിന് അനുമതി ലഭിക്കുന്നത്.