ഹൈക്കോടതി ജഡ്ജിമാരുടെ ശമ്പളം കട്ട് ചെയ്യില്ല; മുഖ്യമന്ത്രി

0
283

ഹൈക്കോടതി ജഡ്ജിമാരുടെ ശമ്പളം സർക്കാർ കട്ട് ചെയ്യില്ലെന്നും ഹൈക്കോടതി ഭരണഘടനാ സ്ഥാപനമെന്നും കേരള മുഖ്യമന്ത്രി. സംസ്ഥാനത്തെ വിമർശിച്ച കേന്ദ്ര മന്ത്രി വി മുരളീധരന്റെ നടപടി ശുദ്ധ വിവരക്കേടെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

നിലവിൽ സംസ്ഥാനത്ത് അസാധാരണ സാഹചര്യമാണുള്ളത്. സർക്കാർ ജീവനക്കാരുടെ 6 ദിന ശമ്പളം മാറ്റിവെച്ചത് ഈ വന്ന പ്രതിസന്ധി മറികടക്കാനാണെന്നും എന്നാൽ ഹൈക്കോടതി ജഡ്ജിമാരുടെ ശമ്പളം മാറ്റിവെയ്ക്കാൻ തീരുമാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.