കിം ജോൻ മരിച്ചെന്നു പ്രഖ്യാപനവുമായി നേതാവ് രംഗത്ത്

0
814

പ്യോഗ്യാങ്: കൊറിയൻ വിമത നേതാവ് നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ ചൂടേറിയ ചർച്ച, ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ മരിച്ചെന്നും, രണ്ടാഴ്ചയ്ക്കകം വിവരം പുറത്തു വിടുമെന്നുമുള്ള പ്രഖ്യാപനമാണ് ദക്ഷിണ കൊറിയയുടെ കീഴിൽ സുരക്ഷിതനായി ഇരുന്നു കൊണ്ട് കിമ്മിന്റെ മരണത്തെ സംബന്ധിച്ചുള്ള പ്രഖ്യാപനം ഇദ്ദേഹം നടത്തിയത്.
കിം ജീവനോടെ ഉണ്ടെങ്കിൽ ഈ വാർത്ത അറിഞ്ഞാൽ ഇയാൾ പറഞ്ഞ ഈ വാർത്തക്ക് പകരം ഇയാളുടെ മരണ വാർത്ത ആവും നൽകേണ്ടി വരിക എന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ലോകരാഷ്ട്രങ്ങൾ ഉറ്റു നോക്കുന്ന ഉത്തര കൊറിയയിലെ ഏകാധിപതി കിമ്മിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ചുള്ള പുതിയ റിപ്പോർട്ടാണ് പുറത്തു വന്നിരിക്കുന്നത്.

കൊറിയൻ വിമത നേതാവ് ആണ് രംഗത്ത് വന്നയാൾ ഇദ്ദേഹം പ്രസിഡന്റായ കിം മരിച്ചെന്ന അവകാശവാദമുന്നയിചാണ് എത്തിയിരിക്കുന്നത്.
കിമ്മിന്റെ മരണം 99 ശതമാനം ഉറപ്പാണെന്നും അടുത്ത വാരാന്ത്യത്തിൽ മരണവാർത്ത ഉത്തരകൊറിയ പ്രഖ്യാപിക്കുമെന്നുമാണ് യോൺഹാപ്പ് എന്ന ദക്ഷിണ കൊറിയൻ വാർത്താ ഏജൻസിയോട് ജി സിയോങ്ങ് പറഞ്ഞത്.
കിം ജോങ് ഉൻ കഴിഞ്ഞ വാരാന്ത്യത്തിൽ തന്നെ ഹൃദയശസ്ത്രക്രിയയെ തുടർന്ന് മരിച്ചെന്നും ഡെയ് ലി മെയിലും ജി സിയോങ്ങിനെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഇളയ സഹോദരി കിം യോ ജോങ്ങ് ഉത്തരകൊറിയൻ ഏകാധിപതിയായി അധികാരമേൽക്കാൻ തയ്യാറാണെന്നും
രാജ്യം ഇതോടെ പിന്തുടർച്ച സംബന്ധിച്ച പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടുവരികയാണെന്നും ജി സിയോങ്ങ് അവകാശപ്പെടുന്നു.
പൊതു സ്ഥലങ്ങളിലോ പരിപാടികളിടോ ഏപ്രിൽ 11ന് ശേഷം പ്രത്യക്ഷപ്പെടാത്ത ഉത്തര കൊറിയൻ അധിപന്റെ ആരോഗ്യസ്ഥിതി സംബന്ധമായി ലോകത്താകമാനം
വ്യാപകമായ അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്.

എന്നാൽ അമേരിക്കയും ദക്ഷിണ കൊറിയയും കിം ജോങ് ഉൻ ഗുരുതരാവസ്ഥയിലാവുകയോ മരിക്കുകയോ ചെയ്തെന്ന വാദങ്ങൾ തള്ളിക്കളഞ്ഞിട്ടുണ്ട്.
ചൈനയ്ക്കുമുള്ളത് അഭ്യൂഹങ്ങൾ മാത്രമാണ് പ്രചരിക്കുന്നത് എന്ന നിലപാടാണ് .

ഏതായാലും ഇപ്പോൾ ലോകം മുഴുവനും കിമ്മിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ചുള്ള റിപ്പോർട്ടുകളിലേക്കാണ് ഉറ്റു നോക്കുന്നത്.
പുതിയ പുതിയ വെളിപ്പെടുത്തലുകൾ കിമ്മിന്റെ തിരോധാനം സംബന്ധിച്ചു പുറത്തു വന്നിട്ടും ഇതുവരെയും ഉത്തരകൊറിയ തങ്ങളുടെ
ആരാധ്യനായ പ്രസിഡന്റിന്റെ കാര്യത്തിൽ കൃത്യമായ മറുപടി നൽകാൻ തയ്യാറായിട്ടില്ല. ഇപ്പോളത്തെ സാഹചര്യത്തിൽ കിമ്മിന് എന്തു സംഭവിച്ചു എന്ന ആശങ്കയിലാണ് ലോകം.