ആലുവയില്‍ നിന്ന് നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ ഇതര സംസ്ഥാന തൊഴിലാളികളുമായി പുറപ്പെട്ടു

0
310

കാത്തിരിപ്പുകൾക്ക് ഒടുവിൽ ആദ്യ നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ ഇതര സംസ്ഥാന തൊഴിലാളികളുമായി ഒഡീഷയിലേക്ക് പുറപ്പെട്ടു. രാത്രി പത്തുമണിയോടെയാണ് നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി ട്രെയിന്‍ ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്നും യാത്ര ആരംഭിച്ചത്.വിവിധ സംസ്ഥനങ്ങളിൽ നിന്നുള്ള 1140 ഓളം തൊഴിലാളികളാണ് ട്രെയിനിലുള്ളത്. ഇത്തരത്തില്‍ രണ്ട് ട്രെയിനുകള്‍ കൂടി എറണാകുളത്ത് നിന്ന് നാളെ പുറപ്പെടും.

ഒഡീഷയിലെ പിന്നാക്ക ജില്ലകളില്‍ നിന്നുള്ള തൊഴിലാളികളാണ് സംസ്ഥാനത്തുനിന്ന് ഇന്ന് മടങ്ങുന്നവരിലേറെയും. നായഗഢ്(10), കേന്ദ്രപാറ(274),ഖോര്‍ധ(5), ഗഞ്ചാം(130), ജാജ്പൂര്‍(40), ബാലസോര്‍(20),രംഗനാല്‍(2), കണ്ടഹാമല്‍(359 പേര്‍),റായഗഡ(18), പുരി(17), കട്ടക്(16), ജഗത്സിംഗ്പൂര്‍(8), ബൗദ്ധ്(6), മയൂര്‍ഭഞ്ജ്, ഭദ്രക്(92), കാലഘണ്ടി, നൗപാഡ (നാല് വീതം), നബരംഗ്പൂര്‍(3), കിയോഞ്ജിര്‍ഹാര്‍(87), എന്നീ ജില്ലകളില്‍ നിന്നുള്ള തൊഴിലാളികളാണ് ഇന്ന് മടങ്ങുന്നത്.

അതിഥി തൊഴിലാളികള്‍ക്ക് യാത്രാസൗകര്യം നൽകുന്ന പശ്ചാത്തലത്തില്‍ തൊഴിലാളി ക്യാമ്പുകളിലും മറ്റ് പ്രധാനപ്പെട്ട കേന്ദ്രങ്ങളിലും പൊലീസ് നിതാന്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്. സുരക്ഷിതമായി യാത്രചെയ്യുന്നതിന് അതിഥി തൊഴിലാളികള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെയും എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തികിന്റെയും നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്.