തിരുവനന്തപുരം : കോവിഡ്-19 വ്യാപനം തടയുക ലക്ഷ്യമിട്ട് സര്‍ക്കാര്‍ ആരംഭിച്ച ‘ബ്രേക്ക് ദി ചെയിന്‍’ കാമ്പയിനുമായി ബന്ധപ്പെട്ട് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ സ്ഥാപിച്ച സാനിറ്റൈസര്‍ കിയോസ്‌ക്ക് ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ദേശീയ ആരോഗ്യ മിഷനും ജില്ലാ മെഡിക്കല്‍ ഓഫീസും എഫ്കയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. സെക്രട്ടേറിയറ്റില്‍ ഫിഷറീസ് വകുപ്പിലും റെവന്യൂ വകുപ്പിലും കിയോസ്‌കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ദര്‍ബാര്‍ ഹാളിലും സൗത്ത് ബ്ളോക്കിലും ഉള്‍പ്പെടെ നാല് കിയോസ്‌കുകള്‍ സെക്രട്ടറിയറ്റില്‍ സ്ഥാപിച്ചു.
പബ്ലിക് ഓഫീസ്, കളക്ടറേറ്റ്, ഡി.എം.ഒ, ഹൗസിംഗ് ബോര്‍ഡ്, ഡി.പി.എം, ഇന്‍ഫര്‍മേഷന്‍ ലൈബ്രറി എന്നിവിടങ്ങളില്‍ ഓരോന്ന് വീതവും, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ രണ്ടെണ്ണവും ഉള്‍പ്പെടെ ജില്ലയില്‍ 14 കിയോസ്‌ക്കുകള്‍ സ്ഥാപിച്ചു.
കിയോസ്‌ക്ക് ഉപയോഗിക്കുമ്പോള്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രീത പി.പി, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.പി.വി. അരുണ്‍, ഡോ. ഉണ്ണികൃഷ്ണന്‍ എന്നിവരും ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുത്തു.