ലോക്ക്ഡൗൺ ഇളവ്; ഈ സംസ്ഥാനങ്ങളിൽ നാളെ മുതൽ മദ്യശാലകൾ തുറക്കും

0
388

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗണിന്റെ ഇളവുകൾ പ്രകാരം മദ്യശാലകൾ തുറക്കാക്കാൻ മഹാരാഷ്ട്ര, കർണാടക, അസം സർക്കാറുകൾ തീരുമാനിച്ചു. തിങ്കളാഴ്ച മുതൽ ഈ സംസ്ഥാനങ്ങളിൽ മദ്യഷോപ്പുകൾ തുറക്കും.

എല്ലാ ജില്ലകളിലും മദ്യഷാപ്പുകള്‍ തുറക്കാനാണ് കര്‍ണാകയുടെ തീരുമാനം. ഔട്ട്‌ലെറ്റുകള്‍ മാത്രം തുറന്നാല്‍ മതിയെന്നും പബ്ബുകള്‍, ബാറുകള്‍, ബാര്‍ റെസ്റ്ററന്റുകള്‍ എന്നിവ തുറക്കരുതെന്നും കേന്ദ്രം നിര്‍ദേശം നല്‍കി. സാമൂഹിക അകലം പാലിച്ച് മാത്രമേ വില്‍പന നടത്താവൂ എന്നും നിര്‍ദേശിച്ചിരുന്നു.

കര്‍ശന ഉപാധികളോടെ എല്ലാ സോണിലെയും മദ്യഷാപ്പുകള്‍ തുറക്കാനാണ് മഹാരാഷ്ട്രയും തീരുമാനിച്ചത്. രോഗവ്യാപനം സ്ഥിരീകരിച്ച സ്ഥലങ്ങളും മാളുകളും ഒഴിവാക്കും. എല്ലാ മദ്യഷാപ്പുകളും തുറക്കാന്‍ അസം സര്‍ക്കാറും തീരുമാനിച്ചു.

കേരളത്തില്‍ നിലവിലെ സാഹചര്യത്തിൽ മദ്യഷാപ്പുകള്‍ തുറക്കേണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.