അതിഥി തൊഴിലാളികളുമായി പോയ ട്രെയിൻ ഒഡീഷയിലെ ഭൂവനേശ്വറിലെത്തി നന്ദി അറിയിച്ചു ഒഡീഷ മുഖ്യമന്ത്രി

0
346

കേരളത്തിൽ നിന്നും അതിഥി തൊഴിലാളികളുമായി പോയ ട്രെയിൻ ഒഡീഷയിലെ ഭൂവനേശ്വറിലെത്തി. ഞായറാഴ്ച രാവിലെയാണ് ഗഞ്ചാം ജില്ലയിലെ ജഗന്നാഥ്പുർ റെയിൽവേ സ്റ്റേഷനിൽ തൊഴിലാളികൾ എത്തിച്ചേർന്നത്. ആലുവയിൽ നിന്നാണ് ട്രെയിൻ പുറപ്പെട്ടത്.കണ്ഡമാൽ, ഗഞ്ചാം, റായഗദ്ദ, ബൗദ്ധ നബരംഗപൂർ, ഗജപതി കോരാപുട്ട് എന്നീ സ്ഥലങ്ങളിലുള്ളവർ ജഗന്നാഥ്പൂർ സ്റ്റേഷനിലും ബാക്കിയുള്ളവർ ഖുർദ സ്റ്റേഷനിലുമിറങ്ങും. ജഗന്നാഥ്പൂർ സ്റ്റേഷനിൽ ഇറങ്ങിയവരെ പ്രാഥമിക പരിശോധനക്ക് ശേഷം 26 പ്രത്യേക ബസുകളിലും കാറുകളിലുമായി അവരവരുടെ ജില്ലകളിലേക്ക് അയച്ചു

ഒഡീഷ മുഖ്യമന്ത്രി കേരളത്തിനും കേരളാ മുഖ്യമന്ത്രി പിണറായി വിജയനും നന്ദി അറിയിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഒഡീഷയിൽ നിന്നുള്ള തൊഴിലാളികൾക്ക് എല്ലാവിധ പരിക്ഷയും ഉറപ്പാക്കുകയും സുരക്ഷിതമായി തിരികെ എത്തിക്കാൻ സഹായിച്ചതിലും കേരള മുഖ്യമന്ത്രി പിണറായി വിജയന് നന്ദിയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.