കായംകുളത്ത് ഡി വൈ എഫ് ഐയിൽ കൂട്ടരാജി. 21 അംഗ ബ്ലോക്ക് കമ്മിറ്റിയിലെ 19 പേരും രാജിവെച്ചു. കായംകുളം എംഎൽഎ യു പ്രതിഭയുമായും പാർട്ടിയിലെ ഒരു വിഭാഗവുമായുമുള്ള തർക്കമാണ് രാജിക്ക് പിന്നിൽ. ഏറെ നാളായി ഡിവൈഎഫ്‌ഐയും പോലീസുമായി നടക്കുന്ന തർക്കത്തിൽ പാർട്ടി നേതൃത്വം ഇടപെടുന്നില്ലെന്നും രാജിവെച്ചവർ ആരോപിക്കുന്നു
യു പ്രതിഭയുമായി നിലനിൽക്കുന്ന പ്രശ്‌നത്തിൽ പാർട്ടി തങ്ങൾക്കൊപ്പമല്ല. ഡി വൈ എഫ് ഐ നേതാക്കളെ നിരന്തരം വേട്ടയാടുന്ന പോലീസിനെതിരെ നടപടിയെടുക്കണമെന്ന നിർദേശം ഗൗരവമായി പരിഗണിക്കുന്നില്ലെന്നും ഇവർ ആരോപിക്കുന്നു
ഏരിയ, ജില്ലാ കമ്മിറ്റി നേതൃത്വത്തിന് ഇതുസംബന്ധിച്ച് കത്ത് നൽകിയിട്ടുണ്ട്. അതേസമയം ഒരു വിഭാഗം പ്രവർത്തകർ സംഘടനക്ക് കളങ്കം സൃഷ്ടിക്കുന്ന രീതിയിൽ പെരുമാറിയെന്നും ഇക്കാര്യത്തിൽ ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നുമാണ് ആലപ്പുഴ ജില്ലാ നേതൃത്വം അറിയിച്ചത്.