Thursday, October 10, 2024
Subscribe Our  Youtube a Channel Now
Home Blog

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന മലയാളികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല

0
ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് മടങ്ങി വരുന്ന മലയാളികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലെന്ന് സർക്കാർ. അന്തർ സംസ്ഥാന യാത്രകളുടെ ഏകോപന ചുമതലയുള്ള പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരത്തിലുള്ള സർട്ടിഫിക്കറ്റ് വേണമെന്ന് കേരളം ഒരിടത്തും ആവശ്യപ്പെട്ടിട്ടില്ല. മറ്റ് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് എത്തുന്നവർക്കാണ് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതെന്നും അദ്ദേഹം അറിയിച്ചു. അതേസമയം ഇന്ന് കേരളത്തിൽ നിന്ന് ബീഹാറിലേക്ക് പോകേണ്ടിയിരുന്ന നാല് തീവണ്ടികൾ റദ്ദാക്കി. തിരൂർ, കോഴിക്കോട്, ആലപ്പുഴ, കണ്ണൂർ റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് പുറപ്പെടാനിരുന്ന ട്രെയിനുകളാണ് റദ്ദാക്കിയത്. ബീഹാർ സർക്കാരിന്റെ...

ബീഹാർ സർക്കാർ അനുമതി നൽകിയില്ല; കേരളത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന നാല് ട്രെയിനുകൾ റദ്ദാക്കി

0
സംസ്ഥാനത്ത് കുടുങ്ങിയ അതിഥി തൊഴിലാളികളുമായി ഇന്ന് ബീഹാറിലേക്ക് പുറപ്പെടാനിരുന്ന നാല് ട്രെയിനുകൾ റദ്ദാക്കി. ആലപ്പുഴ, തിരൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്ന് പുറപ്പെടേണ്ട ട്രെയിനുകളാണ് റദ്ദാക്കിയത്. ബീഹാർ സർക്കാരിന്റെ അനുമതി ലഭിക്കാത്തതിനാലാണ് ട്രെയിനുകൾ റദ്ദാക്കിയതെന്നാണ് റെയിൽവേ അറിയിച്ചത്. ശനിയാഴ്ച തിരൂരിൽ നിന്നും ബീഹാറിലേക്ക് ട്രെയിൻ പുറപ്പെട്ടിരുന്നു. ധനാപൂരിലേക്കാണ് ട്രെയിൻ വന്നത്. ഇതിൽ 1200ഓളം തൊഴിലാളികളാണ് കേരളത്തിൽ നിന്നും യാത്ര തിരിച്ചത്. കേരളത്തിൽ നിന്നും ഒഡീഷയിലേക്ക് യാത്ര തിരിച്ച ആദ്യ ട്രെയിൻ ഇന്നലെ രാവിലെയോടെ ഭുവനേശ്വറിലെത്തിയിരുന്നു. ആലുവയിൽ 1150 അതിഥി തൊഴിലാളികളുമായാണ് പ്രത്യേക ട്രെയിൻ പുറപ്പെട്ടത്.

തുറന്ന മദ്യഷോപ്പുകൾക്ക് മുന്നിൽ തടിച്ചുകൂടി ജനം; ലാത്തി വീശി പോലീസ്

0
മൂന്നാം ഘട്ട ലോക്ക് ഡൗണിൽ അനുവദിച്ച ഇളവുകൾ പ്രകാരം ഡൽഹിയിൽ തുറന്ന മദ്യഷോപ്പുകൾക്ക് മുന്നിൽ വൻ ആൾക്കൂട്ടം. ജനങ്ങൾ സാമൂഹിക അകലമൊക്കെ മറന്ന് മദ്യം വാങ്ങാൻ തടിച്ചു കൂടിയതോടെ പോലീസ് ലാത്തിവീശി. നിയന്ത്രണങ്ങളോടെ മദ്യശാലകൾ തുറക്കാമെന്നായിരുന്നു കേന്ദ്രത്തിന്റെ നിർദേശം. ഇത് ലംഘിച്ചാണ് കാശ്‌മേര ഗേറ്റിലെ മദ്യശാലക്ക് മുന്നിൽ ആളുകൾ തടിച്ചു കൂടിയത്. നിശ്ചിത അകലം അനുസരിച്ച് മദ്യഷോപ്പിന് മുന്നിൽ വൃത്തം വരച്ചിരുന്നു. ഇതെല്ലാം ലംഘിച്ച് ആളുകൾ കൂടിയതോടെയാണ് പോലീസിന് ലാത്തി എടുക്കേണ്ടി വന്നത്. #WATCH: Police resorts to mild lathicharge outside a liquor...

24 മണിക്കൂറിനിടെ 2553 കൊവിഡ് രോഗികള്‍, 72 മരണം; ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 42,000 കടന്നു

0
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 42,000 കടന്നു. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 42,533 കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 2553 കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു 72 പേര്‍ കഴിഞ്ഞ ഒരു ദിവസത്തിനിടെ മരിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 1373 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയില്‍ മാത്രം കൊവിഡ് കേസുകള്‍ 12,000 കടന്നു. ഗുജറാത്തില്‍ 5400 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ 4500 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം രാജ്യം ഇന്ന് മുതൽ മൂന്നാം ഘട്ട ലോക്ക് ഡൗണിലേക്ക്....

അന്യ സംസ്ഥാനങ്ങളിൽ നിന്ന് മലയാളികളെ തിരികെയെത്തിക്കാൻ സ്‌പെഷ്യൽ ട്രെയിനുകൾ ഓടിക്കണമെന്ന് ചെന്നിത്തല

0
അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ തിരികെയെത്തിക്കുന്നതിനായി സ്‌പെഷ്യൽ ട്രെയിൻ ഓടിക്കാനുള്ള അനുമതി സംസ്ഥാനം കേന്ദ്രസർക്കാരിൽ നിന്ന് വാങ്ങണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുംബൈ, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലൊക്കെ സ്‌പെഷ്യൽ ട്രെയിൻ ഏർപ്പെടുത്തണം. ചീഫ് സെക്രട്ടറി ഇറക്കിയ സർക്കുലർ അപ്രായോഗികമാണ്. സർക്കുലറിലെ നിബന്ധനകളെല്ലാം സാധാരണക്കാരെക്കൊണ്ട് നടക്കുന്ന കാര്യമല്ല. സർക്കാർ ഏകോപനത്തിൽ പാളിച്ച പറ്റി. അതിർത്തികളിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണ്. രാജസ്ഥാൻ പോലുള്ള സംസ്ഥാനങ്ങൾ വിദ്യാർഥികളെ കൊണ്ടുവരാൻ നൂറിലധികം ബസുകൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് അയക്കുകയാണ് കെ എസ് ആർ ടി സി ബസുകൾ ബംഗളൂരുവിലേക്കും കോയമ്പത്തൂരിലേക്കും വിടണം. പ്രവാസികളെ...

മുംബൈയിൽ കൊവിഡ് രോഗിയെ ഐസിയുവിൽ വെച്ച് പീഡിപ്പിച്ചു; പ്രതിയായ ഡോക്ടർ ക്വാറന്റൈനിൽ

0
മുംബൈയിലെ വോക്ഹാർട്ട് ആശുപത്രിയിലെ ഐസിയുവിൽ കൊവിഡ് രോഗിയെ ഡോക്ടർ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. 34കാരനായ ഡോക്ടറാണ് 44കാരനെ ലൈംഗികമായി ഉപദ്രവിച്ചത്. രോഗബാധയുണ്ടായേക്കാമെന്ന ആശങ്കയിൽ പ്രതിയായ ഡോക്ടറെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇയാളെ താമസസ്ഥലത്ത് തന്നെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു മേയ് ഒന്നിനാണ് സംഭവം. ഇതിന് തലേ ദിവസമാണ് ഡോക്ടർ ഈ ആശുപത്രിയിൽ ജോലിക്ക് ചേർന്നത്. പ്രതിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി ആശുപത്രി അധികൃതരും വ്യക്തമാക്കി. ഏപ്രിൽ 30നാണ് പീഡിനത്തിന് ഇരയായ രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതേ ദിവസം തന്നെയാണ് എംഡി ബിരുദധാരിയായ ഡോക്ടറും ആശുപത്രിയിൽ ജോലിക്ക് പ്രവേശിച്ചത്....

സൂറത്തിൽ കുടിയേറ്റ തൊഴിലാളികൾ തെരുവിലിറങ്ങി; പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു, പിന്നാലെ കല്ലേറ്

0
ഗുജറാത്തിലെ സൂറത്തിൽ കുടിയേറ്റ തൊഴിലാളികളും പോലീസും തമ്മിൽ സംഘർഷം. നാട്ടിലേക്ക് മടങ്ങണമെന്ന ആവശ്യവുമായി തെരുവിലിറങ്ങിയ തൊഴിലാളികളാണ് പോലീസുമായി ഏറ്റുമുട്ടിയത്. സൂറത്ത് മാർക്കറ്റിന് സമീപത്തെ വരേലിയിലാണ് സംഭവം തൊഴിലാളികളെ പിരിച്ചുവിടാൻ പോലീസിന് കണ്ണീർവാതകം പ്രയോഗിക്കേണ്ടതായി വന്നു. തൊഴിലാളികൾ പോലീസിന് നേരെ കല്ലെറിഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് അധികൃതർ അറിയിച്ചു. ഗുജറാത്തിൽ 40 ലക്ഷത്തോളം കുടിയേറ്റ തൊഴിലാളികളുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 18 ട്രെയിനുകളിലായി 21,000 പേരെ ഇതിനോടകം തിരിച്ചയച്ചിട്ടുണ്ട്.

തെറ്റായ വാർത്ത വിശ്വസിക്കരുത്; തൊഴിലാളികളിൽ നിന്ന് ടിക്കറ്റ് പണം ഈടാക്കുന്നില്ലെന്ന് കേന്ദ്രസർക്കാർ

0
വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ തൊഴിലാളികളെ ട്രെയിൻ മാർഗം നാട്ടിലെത്തിക്കുമ്പോൾ ഇവരിൽ നിന്ന് ടിക്കറ്റ് ചാർജ് ഈടാക്കില്ലെന്ന് കേന്ദ്രസർക്കാർ. കുടിയേറ്റ തൊഴിലാളികളിൽ നിന്ന് ടിക്കറ്റ് ചാർജ് ഈടാക്കുന്നുവെന്ന വാർത്ത പ്രചരിച്ചതിനെ തുടർന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം തെറ്റായ വിവരങ്ങൾ വിശ്വസിക്കരുതെന്ന് കേന്ദ്രം അറിയിച്ചു. ടിക്കറ്റ് ചാർജിന്റെ 85 ശതമാനം റെയിൽവേയും 15 ശതമാനം സംസ്ഥാനവും വഹിക്കണമെന്ന് ആരോഗ്യമന്ത്രാലയവും വ്യക്തമാക്കി. സംസ്ഥാന സർക്കാരുകളുടെ ആവശ്യപ്രകാരമാണ് സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിച്ചത്. തൊഴിലാളികളിൽ നിന്ന് ചാർജ് ഈടാക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടില്ല. സംസ്ഥാന സർക്കാരുകളുടെ നേതൃത്വത്തിൽ സ്വദേശത്തേക്ക് കയറ്റി വിടുന്ന തൊഴിലാളികളെ മാത്രമേ റെയിൽവേ...

ഏഴാം തീയതി മുതൽ പ്രവാസികളെ മടക്കിയെത്തിക്കും; കേന്ദ്രം വിജ്ഞാപനമിറക്കി

0
പ്രവാസികളുടെ മടങ്ങിവരവ് സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാകുന്നു. പ്രവാസികളെ ഈ മാസം ഏഴ് മുതൽ മടക്കി എത്തിക്കുമെന്ന് കേന്ദ്രം വിജ്ഞാപനമിറക്കി. സ്ഥാനപതി കാര്യാലയങ്ങൾക്ക് തയ്യാറായി നിൽക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. യാത്രാ ചെലവ് സ്വയം വഹിക്കണമെന്നാണ് നിബന്ധന. മടങ്ങി എത്തിയാൽ 14 ദിവസം നിരീക്ഷണത്തിൽ കഴിയണമെന്നും നിബന്ധന വെച്ചിട്ടുണ്ട്. എത്ര പേരെ മടക്കി അയക്കണം എന്നതടക്കമുള്ള കാര്യങ്ങൾ എംബസികളാവും തീരുമാനിക്കുക. ഗൾഫ് മേഖലകളിൽ നിന്നുള്ളവരെ വിമാനങ്ങളിൽ തന്നെ എത്തിക്കും. മാലിദ്വീപ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് കപ്പൽ മാർഗവും പ്രവാസികളെ നാട്ടിലെത്തിക്കും. മാലിയിൽ നിന്നുള്ള കപ്പൽ അടുത്താഴ്ച കൊച്ചിയിലെത്തുമെന്ന്...

അതിഥി തൊഴിലാളികൾ ഇവിടെ നിന്ന് പോകേണ്ടവരാണെന്ന സമീപനം നമുക്കില്ലെന്ന് മുഖ്യമന്ത്രി

0
അതിഥി തൊഴിലാളികളെ എല്ലാവരെയും തിരിച്ചയക്കുകയെന്നത് സർക്കാരിന്റെ നയമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാട്ടിലേക്ക് പോകാൻ താത്പര്യം പ്രകടിപ്പിക്കുന്നവരുണ്ട്. അത്തരത്തിലുള്ളവർക്ക് മാത്രമാണ് യാത്രസൗകര്യം ഒരുക്കുന്നത്. ഇവരെല്ലാം ഇവിടെ നിന്ന് പോകേണ്ടവരാണെന്ന സമീപനം നമുക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു വലിയ പ്രതിസന്ധിയാണ് നമ്മൾ നേരിടുന്നത്. നേരത്തെയും കടുത്ത പ്രതിസന്ധി നേരിട്ടതാണ്. എല്ലാ പ്രതിസന്ധിയിലും പുതിയ അവസരങ്ങൾ വരും. അവ പ്രയോജനപ്പെടുത്തണം. എന്നാലേ മുന്നേറാനാകൂ. കേരള ജനത കൈവരിച്ച അസാധാരണമായ നേട്ടം സംസ്ഥാനത്തെ ലോകത്തെ തന്നെ ഏറ്റവും പ്രിയപ്പെട്ടതും സുരക്ഷിതവുമായ സ്ഥലമാക്കി മാറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇന്ന് ആർക്കും കൊവിഡ്...