മനോജ് തിവാരി ഒളിമ്പിക്സിൽ റൈഫിൾ ഷൂട്ടിങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള തയ്യാറെടുപ്പിൽ

0
611

റൈഫിൾ ഷൂട്ടിംഗിൽ ഇന്ത്യയുടെ പ്രതീകമാവാൻ ക്രിക്കറ്റിൽ നിന്ന് വിരമിച്ച പ്രമുഖ ക്രിക്കറ്റ് താരം മനോജ് തിവാരി.എന്നാൽ ഇതത്ര എളുപ്പമല്ല എങ്കിലും റൈഫിൾ ഷൂട്ടിംഗിനായി സമയം മാറ്റി വെക്കാൻ ശ്രമിക്കുമെന്നുംഅദ്ദേഹം പറഞ്ഞിരുന്നു. ഒരു ചാറ്റ് ഷോ ആയ കൗ കോർണർ ക്രോണിക്കിൾസിലാണ് തിവാരി തന്റെ മനസ്സു തുറന്നത്.

തിവാരിയുടെ വാക്കുകളിലൂടെ
“100 മീറ്റർ റൈഫിൽ ഷൂട്ടിംഗിൽ ഞാൻ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ഒരുപക്ഷേ, നിങ്ങൾ കണ്ടേക്കാം. അതാണ് ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്നത് എന്നാല്‍ വ്യക്തി എന്ന നിലയില്‍ എനിക്ക്‌ വേറേയും ഒരുപാട്‌ ഉത്തരവാദിത്തങ്ങളുണ്ട്‌. അത് എളുപ്പമല്ല. എങ്കിലും, ഈ തിരക്കിനിടയിൽ എങ്ങനെ ഇതിനായി സമയം കണ്ടെത്താനാവുമെന്ന്‌ ഞാന്‍ ആലോചിക്കുന്നുണ്ട്.”

ദേശീയ ടീമിലേക്ക് പരിഗണിക്കാത്തതിലുള്ള നിരാശ പങ്കുവച്ച അദ്ദേഹം ഇനിയുമെങ്ങനെ മെച്ചപ്പെടുത്തണമെന്ന് പറഞ്ഞാൽ അങ്ങനെ ശ്രമിക്കാമെന്നും അറിയിച്ചിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ നടത്തിയിട്ടും ദുലീപ് ട്രോഫിക്കുള്ള ടീമിൽ ഇടം ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ വർഷം തിവാരി സെലക്ടർമാർക്കെതിരെ രംഗത്തെത്തിയിരുന്നു.

ബംഗാളുകാരനായ മനോജ് തിവാരി കഴിവുണ്ടായിട്ടും ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പിക്കാൻ സാധിക്കാതെ പോയ പ്രതിഭയാണ്. 12 ഏകദിനങ്ങളും 3 ടി-20കളും മാത്രമാണ് ഇന്ത്യക്കായി തിവാരി കളിച്ചത്. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, കിംഗ്സ് ഇലവൻ പഞ്ചാബ്, ഡൽഹി ഡെയർഡെവിൾസ്, റൈസിംഗ് പൂനെ സൂപ്പർ ജയൻ്റ്സ്, എന്നീ ടീമുകളിൽ തിവാരി കളിച്ചിരുന്നു. എന്നാൽ മുൻകഴിഞ്ഞ രണ്ട് ഐപിഎൽ ലേലത്തിലും തിവാരിയെ ഫ്രാഞ്ചസികൾ തഴഞ്ഞു.