തുറന്ന മദ്യഷോപ്പുകൾക്ക് മുന്നിൽ തടിച്ചുകൂടി ജനം; ലാത്തി വീശി പോലീസ്
മൂന്നാം ഘട്ട ലോക്ക് ഡൗണിൽ അനുവദിച്ച ഇളവുകൾ പ്രകാരം ഡൽഹിയിൽ തുറന്ന മദ്യഷോപ്പുകൾക്ക് മുന്നിൽ വൻ ആൾക്കൂട്ടം. ജനങ്ങൾ സാമൂഹിക അകലമൊക്കെ മറന്ന് മദ്യം വാങ്ങാൻ തടിച്ചു കൂടിയതോടെ പോലീസ് ലാത്തിവീശി.
നിയന്ത്രണങ്ങളോടെ മദ്യശാലകൾ...
24 മണിക്കൂറിനിടെ 2553 കൊവിഡ് രോഗികള്‍, 72 മരണം; ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 42,000 കടന്നു
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 42,000 കടന്നു. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 42,533 കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 2553 കൊവിഡ് കേസുകള്‍ കൂടി...
അന്യ സംസ്ഥാനങ്ങളിൽ നിന്ന് മലയാളികളെ തിരികെയെത്തിക്കാൻ സ്‌പെഷ്യൽ ട്രെയിനുകൾ ഓടിക്കണമെന്ന് ചെന്നിത്തല
അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ തിരികെയെത്തിക്കുന്നതിനായി സ്‌പെഷ്യൽ ട്രെയിൻ ഓടിക്കാനുള്ള അനുമതി സംസ്ഥാനം കേന്ദ്രസർക്കാരിൽ നിന്ന് വാങ്ങണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുംബൈ, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലൊക്കെ സ്‌പെഷ്യൽ ട്രെയിൻ ഏർപ്പെടുത്തണം.
ചീഫ്...
മുംബൈയിൽ കൊവിഡ് രോഗിയെ ഐസിയുവിൽ വെച്ച് പീഡിപ്പിച്ചു; പ്രതിയായ ഡോക്ടർ ക്വാറന്റൈനിൽ
മുംബൈയിലെ വോക്ഹാർട്ട് ആശുപത്രിയിലെ ഐസിയുവിൽ കൊവിഡ് രോഗിയെ ഡോക്ടർ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. 34കാരനായ ഡോക്ടറാണ് 44കാരനെ ലൈംഗികമായി ഉപദ്രവിച്ചത്. രോഗബാധയുണ്ടായേക്കാമെന്ന ആശങ്കയിൽ പ്രതിയായ ഡോക്ടറെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇയാളെ താമസസ്ഥലത്ത്...
സൂറത്തിൽ കുടിയേറ്റ തൊഴിലാളികൾ തെരുവിലിറങ്ങി; പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു, പിന്നാലെ കല്ലേറ്
ഗുജറാത്തിലെ സൂറത്തിൽ കുടിയേറ്റ തൊഴിലാളികളും പോലീസും തമ്മിൽ സംഘർഷം. നാട്ടിലേക്ക് മടങ്ങണമെന്ന ആവശ്യവുമായി തെരുവിലിറങ്ങിയ തൊഴിലാളികളാണ് പോലീസുമായി ഏറ്റുമുട്ടിയത്. സൂറത്ത് മാർക്കറ്റിന് സമീപത്തെ വരേലിയിലാണ് സംഭവം
തൊഴിലാളികളെ പിരിച്ചുവിടാൻ പോലീസിന് കണ്ണീർവാതകം പ്രയോഗിക്കേണ്ടതായി വന്നു....
തെറ്റായ വാർത്ത വിശ്വസിക്കരുത്; തൊഴിലാളികളിൽ നിന്ന് ടിക്കറ്റ് പണം ഈടാക്കുന്നില്ലെന്ന് കേന്ദ്രസർക്കാർ
വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ തൊഴിലാളികളെ ട്രെയിൻ മാർഗം നാട്ടിലെത്തിക്കുമ്പോൾ ഇവരിൽ നിന്ന് ടിക്കറ്റ് ചാർജ് ഈടാക്കില്ലെന്ന് കേന്ദ്രസർക്കാർ. കുടിയേറ്റ തൊഴിലാളികളിൽ നിന്ന് ടിക്കറ്റ് ചാർജ് ഈടാക്കുന്നുവെന്ന വാർത്ത പ്രചരിച്ചതിനെ തുടർന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം
തെറ്റായ...
ഏഴാം തീയതി മുതൽ പ്രവാസികളെ മടക്കിയെത്തിക്കും; കേന്ദ്രം വിജ്ഞാപനമിറക്കി
പ്രവാസികളുടെ മടങ്ങിവരവ് സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാകുന്നു. പ്രവാസികളെ ഈ മാസം ഏഴ് മുതൽ മടക്കി എത്തിക്കുമെന്ന് കേന്ദ്രം വിജ്ഞാപനമിറക്കി. സ്ഥാനപതി കാര്യാലയങ്ങൾക്ക് തയ്യാറായി നിൽക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. യാത്രാ ചെലവ് സ്വയം വഹിക്കണമെന്നാണ്...
അതിഥി തൊഴിലാളികൾ ഇവിടെ നിന്ന് പോകേണ്ടവരാണെന്ന സമീപനം നമുക്കില്ലെന്ന് മുഖ്യമന്ത്രി
അതിഥി തൊഴിലാളികളെ എല്ലാവരെയും തിരിച്ചയക്കുകയെന്നത് സർക്കാരിന്റെ നയമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാട്ടിലേക്ക് പോകാൻ താത്പര്യം പ്രകടിപ്പിക്കുന്നവരുണ്ട്. അത്തരത്തിലുള്ളവർക്ക് മാത്രമാണ് യാത്രസൗകര്യം ഒരുക്കുന്നത്. ഇവരെല്ലാം ഇവിടെ നിന്ന് പോകേണ്ടവരാണെന്ന സമീപനം നമുക്കില്ലെന്നും മുഖ്യമന്ത്രി...
ഇതര സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചുവരാൻ ഇതുവരെ രജിസ്റ്റർ ചെയ്തത് 1,64,263 മലയാളികൾ; കൂടുതൽ പേരും കർണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര...
വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 1,64,263 മലയാളികളാണ് നാട്ടിലേക്ക് തിരിച്ചുവരാൻ നോർക്ക വഴി രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കർണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
തെലങ്കാന,...
ആലുവയിൽ നിയന്ത്രണം വിട്ട കാർ ആൾക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി; മൂന്ന് പേർ മരിച്ചു
ആലുവ മുട്ടത്ത് നിയന്ത്രണം വിട്ട കാറിടിച്ച് മൂന്ന് പേർ മരിച്ചു. അപകടത്തിൽ നാല് പേർക്ക് പരുക്കേറ്റു. മുട്ടം സ്വദേശി തൈക്കാവ് സ്വദേശി കുഞ്ഞുമോൻ, തൃക്കാക്കര തോപ്പിൽ സ്വദേശി മജീഷ് എംബി, മകൾ എട്ടുവയസ്സുകാരി...